രാജ്യത്ത് Moderna വാക്സിൻ ഇറക്കുമതി ചെയ്യുന്നതിന് Cipla ക്കു അനുമതി ലഭിച്ചു
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിൻ ഇറക്കുമതിക്ക് അനുമതി നൽകി
നിയന്ത്രിത തോതിൽ Moderna വാക്സിൻ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാനാണ് അനുമതി
അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനുളള അനുമതിയാണ് ലഭിച്ചിരിക്കുന്നത്
മുംബൈ ആസ്ഥാനമായുളള വാക്സിൻ നിർമാതാവായ സിപ്ല തിങ്കളാഴ്ചയാണ് അനുമതി തേടിയത്
വാക്സിനെടുക്കുന്ന ആദ്യ 100 ഗുണഭോക്താക്കളുടെ ഏഴ് ദിവസത്തെ നിരീക്ഷണ റിപ്പോർട്ട് വിലയിരുത്തും
ഈ റിപ്പോർട്ട് വിലയിരുത്തി ആയിരിക്കും മാസ്സ് വാക്സിനേഷൻ ആരംഭിക്കുന്നത്
ഇന്ത്യയിൽ ക്ലിനിക്കൽ ഫലങ്ങൾ ഇല്ലാത്തതിനാലാണ് വാക്സിൻ ഈ വിധത്തിൽ ട്രയൽ ചെയ്യുന്നത്
കോവിഡിനെതിരെ മോഡേണ 90 ശതമാനം ഫലപ്രദമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു
ഫൈസറിനെപ്പോലെ മോഡേണയും m-RNA വാക്സിനാണ്
വാക്സിൻ ഡോസ് എത്രയെന്നത് സംബന്ധിച്ച് മോഡേണയും സിപ്ലയും വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല
Related Posts
Add A Comment