എയർ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള ലേലം സെപ്റ്റംബർ 15നകം എന്ന് കേന്ദ്രം.
എയർ ഇന്ത്യയിലെ സർക്കാരിന്റെ മുഴുവൻ ഓഹരികളും വിൽക്കും.
ഫിനാൻഷ്യൽ ബിഡ് സെപ്റ്റംബർ 15 നകം ലഭിക്കുമെന്ന് സർക്കാർ പാർലമെന്റിൽ അറിയിച്ചു.
സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗാണ് ഇക്കാര്യം അറിയിച്ചത്.
എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും 100% ഓഹരികളാണ് വിൽക്കുന്നത്.
സംയുക്ത സംരഭമായ Air India SATS Airport Services Pvt. Ltd ന്റെ 50% ഓഹരികളും വില്‍ക്കും.
ലേലത്തിന് ശേഷം എല്ലാ റെഗുലേറ്ററി ക്ലിയറൻസുകളും നേടി FY22 അവസാനത്തോടെ ഇടപാട് പൂർത്തിയാക്കും.
ബിഡ്ഡുകൾ 20,000 കോടിയിൽ ആയിരിക്കാനാണ് സാധ്യത, 3,000 കോടി രൂപ സർക്കാരിന് ലഭിക്കും.
2019 മാർച്ച് 31 വരെ 60,000 കോടിയിലധികം രൂപയായിരുന്നു എയർലൈനിന്റെ മൊത്തം കടം.
നഷ്ടത്തിലായ എയർലൈനിനായി 2020 ഡിസംബറിൽ പ്രാഥമിക ലേലത്തിൽ ടാറ്റാ ഗ്രൂപ്പ് പങ്കെടുത്തിരുന്നു.
എയർഇന്ത്യ 100% ഓഹരികൾ വിൽക്കുന്നു
ബിഡ്ഡുകൾ 20,000 കോടിയിൽ ആയിരിക്കാനാണ് സാധ്യത, 3,000 കോടി രൂപ സർക്കാരിന് ലഭിക്കും
Related Posts
Add A Comment