Innova Crystaയുടെ വില ഓഗസ്റ്റ് മുതൽ വർദ്ധിപ്പിച്ച് Toyota Kirloskar Motor
ഓഗസ്റ്റ് 1 മുതൽ Innova Crystaയുടെ വില 2 ശതമാനം വരെ വർധിപ്പിക്കുന്നതായി Toyota
ഇൻപുട്ട് ചെലവുകളിലെ ഗണ്യമായ വർദ്ധന ഭാഗികമായി നികത്തുന്നതിന് വിലവർദ്ധന അനിവാര്യം
ഉപഭോക്താക്കളിൽ ഉണ്ടാകുന്ന ആഘാതം കണക്കിലെടുത്താണ് വില വർദ്ധന ചുരുക്കിയതെന്ന് Toyota
വിലയേറിയ ലോഹങ്ങളായ rhodium, palladiumഎന്നിവയുടെ വില ഒരു വർഷത്തിനിടയിൽ ഗണ്യമായി ഉയർന്നു
ഈ കാലയളവിൽ സ്റ്റീൽ വിലയും ഉയർന്ന നിലയിലാണുളളത്
മെയ് മാസം രാജ്യത്ത് Innova Crysta, 707 യൂണിറ്റാണ് വിറ്റത്;2020ൽ ഇത് 1,639 യൂണിറ്റായിരുന്നു
മാരുതിയും ടാറ്റാ മോട്ടോഴ്സും ഹോണ്ടയും സമാനമായി വാഹനങ്ങൾക്ക് വില വർദ്ധിപ്പിച്ചിരുന്നു
ടാറ്റാ മോട്ടോഴ്സ് മുഴുവൻ ശ്രേണിയിലുള്ള പാസഞ്ചർ വാഹനങ്ങളുടെയും വില വർദ്ധിപ്പിച്ചു
Swift, CNG വേരിയന്റുകളുടെ വിലയാണ് 15,000 രൂപ വരെ മാരുതി സുസുക്കി വർദ്ധിപ്പിച്ചിരിക്കുന്നത്
ഹോണ്ട ഓഗസ്റ്റ് മുതൽ ഇന്ത്യയിലെ മുഴുവൻ മോഡൽ ശ്രേണിയുടെയും വില വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്
Related Posts
Add A Comment