വെളിപ്പെടുത്താത്ത തുകയ്ക്കാണ് ഓഗ്മെന്റഡ് റിയാലിറ്റി സ്റ്റാർട്ടപ്പ് Whodat സ്വന്തമാക്കിയത്
മുഴുവൻ Whodat ടീമും സ്റ്റാർട്ടപ്പിന്റെ കമ്പ്യൂട്ടർ വിഷൻ പ്ലാറ്റ്ഫോമും ഏറ്റെടുത്തിട്ടുണ്ട്
Whodat ന്റെ ഓഗ്മെന്റഡ് റിയാലിറ്റി പ്ലാറ്റ്ഫോം Byju’s ന്റെ പ്രോഡക്ട് ഡവലപ്മെന്റിന് ഗുണകരമാകും
വിദ്യാർത്ഥികളുടെ പഠനാനുഭവങ്ങളെ സ്വാധീനിക്കാൻ സ്റ്റാർട്ടപ്പിന്റെ ടെക്നോളജിയിലൂടെ കഴിയും
Byju’s ഏറ്റെടുത്തതോടെ Whodat ലെ നിലവിലെ ഇൻവെസ്റ്റർ Ideaspring Capital എക്സിറ്റ് ചെയ്തു
2013 ൽ ശ്രീറാം ഗണേഷ്, കൗഷിക് ദാസ് എന്നിവർ ചേർന്ന് സ്ഥാപിച്ചതാണ് Whodat എന്ന AR സ്റ്റാർട്ടപ്പ്
സ്റ്റാർട്ടപ്പിന്റെ പ്രധാന ക്ലയന്റുകൾ സോഷ്യൽ ഗെയിമിംഗ്, റീട്ടെയ്ൽ സെക്ടർ എന്നിവിടങ്ങളിൽ നിന്നായിരുന്നു
ബൈജൂസിന്റെ ഈവർഷത്തെ ഏഴാമത്തെ അക്വിസിഷനാണ് ഇത്
മെർജിംഗിനും അക്വിസിഷനുമായി ഈ വർഷം മാത്രം 2 ബില്യൺ ഡോളറിലധികം ബൈജൂസ് ചിലവഴിച്ചു