ഇന്ധനവിലയെ പ്രതിരോധിക്കാൻ എഥനോൾ ഇന്ധനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം
2025 ഓടെ 20% എഥനോൾ ഗ്യാസോലിനിൽ മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിനാണ് പദ്ധതി
2025 ഓടെ പ്രതിവർഷം 6 ദശലക്ഷം ടൺ കരിമ്പ് ഇന്ധന ഉൽപാദനത്തിലേക്ക് വഴിതിരിച്ചുവിടും
2025ൽ ഈ ലക്ഷ്യം നേടാൻ എഥനോൾ ഉല്പാദനം മൂന്നിരട്ടിയാക്കി പ്രതിവർഷം 10 ബില്യൺ ലിറ്റർ ഉല്പാദിപ്പിക്കണം
ഇതിന് 7 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമാണെന്ന് ഓയിൽ സെക്രട്ടറി തരുൺ കപൂർ
ഡിസ്റ്റിലറികൾ സ്ഥാപിക്കുന്നതിനോ വികസിപ്പിക്കുന്നതിനോ സർക്കാർ, ഷുഗർ മില്ലുകൾക്ക് പ്രോത്സാഹനം നൽകും
ബ്രസീലിനുശേഷം എഥനോൾ പ്രോഗ്രാം നടപ്പാക്കുന്ന രാജ്യമാകുകയാണ് ഇന്ത്യ
എഥനോളിന്റെയും ഗ്യാസോലിന്റെയും മിശ്രിതത്തിൽ പ്രവർത്തിക്കുന്ന ഫ്ലക്സ് ഫ്യുവൽ കാറുകൾ ബ്രസീലിൽ ധാരാളമാണ്
രാജ്യത്ത് ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾക്കുളള മാർഗനിർദ്ദേശങ്ങൾ ഒക്ടോബറോടെ പുറപ്പെടുവിക്കുമെന്നാണ് റിപ്പോർട്ട്
ഫ്ലക്സ് എഞ്ചിൻ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് ഇൻസെന്റിവ് സ്കീമും പദ്ധതിയിടുന്നു
വായു മലിനീകരണം കുറയ്ക്കും, എണ്ണ ഇറക്കുമതി കുറയ്ക്കും എന്നിവയാണ് എഥനോൾ പ്രോഗ്രാമിന്റെ പ്രധാന ഗുണങ്ങൾ
പഞ്ചസാരയുടെ ഉപഭോഗം കൂടുന്നത് ഗ്രാമപ്രദേശങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും കണക്കാക്കുന്നു
ഈ പദ്ധതി ഇന്ത്യയിലെ പഞ്ചസാര കയറ്റുമതി സബ്സിഡി ഏകദേശം 500 മില്യൺ ഡോളർ കുറയ്ക്കും
ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾ വിപണിയിലെത്തിക്കാൻ വാഹനനിർമാതാക്കളോടും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു
രാജ്യത്ത് ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങൾ വരുന്നു
ഇന്ധനവിലയെ പ്രതിരോധിക്കാൻ എഥനോൾ ഇന്ധനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം
Related Posts
Add A Comment