മൾട്ടിചാനൽ മൊബിലിറ്റി പ്ലാറ്റ്ഫോം CarTrade Tech 2,998.51 കോടി രൂപയുടെ IPO അവതരിപ്പിച്ചു.
ഓഫറിനുള്ള പ്രൈസ് ബാൻഡ് ഓരോ ഇക്വിറ്റി ഷെയറിനും 1,585–1,618 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
1,85,32,216 ഇക്വിറ്റി ഷെയറുകളാണ് ഓഫർ സെയിലിനുളളത്.
ഓഗസ്റ്റ് 9ന് ആരംഭിച്ച ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് 11 നാണ് അവസാനിക്കുന്നത്.
മൊത്തം ഓഫറിന്റെ 50% ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിന് റിസർവ് ചെയ്തിരിക്കുന്നു.
15% സ്ഥാപനേതര നിക്ഷേപകർക്കും 35% ഓഫർ റീട്ടെയിൽ നിക്ഷേപകർക്കായും നീക്കി വച്ചിരിക്കുന്നു.
ലാഭകരമായ സ്കെയിലബിൾ ബിസിനസ് മോഡൽ എന്ന നിലയിൽ CarTrade Tech IPO അനലിസ്റ്റുകൾ പിന്തുണയ്ക്കുന്നു.
യൂസ്ഡ് കാറുകളും പുതിയ കാറുകളും വാങ്ങുന്നതിനും വിൽക്കുന്നതിനുമുളള പ്ലാറ്റ്ഫോമാണ് CarTrade Tech.
CarWale, CarTrade, Shriram Automall, BikeWale, CarTradeExchange, Adroit Auto,AutoBiz എന്നിവ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്.
മാർക്കറ്റിംഗ്, ഫിനാൻസിംഗ്, ഓൺലൈൻ പരസ്യം തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട വിവിധങ്ങളായ സേവനം നൽകുന്നു.
Related Posts
Add A Comment