ഇന്ത്യയിലേക്ക് വാഹനങ്ങൾ ഇറക്കുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾ ഇവിടെ നിക്ഷേപം നടത്തണമെന്ന് Ola CEO Bhavish Aggarwal.
ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് കാറുകളുടെ കസ്റ്റംസ് തീരുവ കുറയ്ക്കണമെന്ന Tesla യുടെ ആവശ്യത്തോടാണ് പ്രതികരണം.
Ola ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രീ-ലോഞ്ച് ഇവന്റിൽ സംസാരിക്കുകയായിരുന്നു Bhavish Aggarwal.
EV സ്പേസിൽ മത്സരം സ്വാഗതാർഹമെങ്കിലും ഇക്കോസിസ്റ്റം വളരുന്നതിന് കമ്പനികൾ ഇന്ത്യയിൽ നിക്ഷേപിക്കണമെന്ന് Ola CEO.
മത്സരം നല്ലതാണെങ്കിലും ഇൻഡസ്ട്രി രാജ്യത്ത് സുസ്ഥിര വിപ്ലവം സൃഷ്ടിക്കണമെങ്കിൽ നിക്ഷേപം ആവശ്യമാണ്.
ഇന്ത്യൻ ടെക് ഇക്കോസിസ്റ്റവും മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റവും വളർത്തേണ്ടതുണ്ട്.
ഇന്ത്യക്കാരോ അന്തർദേശീയമോ ആയാലും കമ്പനികൾ ഇന്ത്യയിൽ നിക്ഷേപിക്കണം.
നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സ്ഥലമാണ് ഇന്ത്യയെന്നും ഭവിഷ് അഗർവാൾ കൂട്ടിച്ചേർത്തു.
EV ഇറക്കുമതി വിജയിക്കുകയാണെങ്കിൽ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുമെന്നാണ് Tesla യുടെ നിലപാട്.
40,000 ഡോളറിൽ കൂടുതൽ CIF മൂല്യമുള്ള, പൂർണമായും ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 100% നികുതിയാണുളളത്.
40,000 ഡോളറിൽ കുറഞ്ഞ വിലയുള്ളവയ്ക്ക് 60 ശതമാനം നികുതിയും ഇന്ത്യ ചുമത്തുന്നുണ്ട്.
Related Posts
Add A Comment