രാജ്യത്ത് 10 നഗരങ്ങളിൽ 10 മിനിട്ട് ഗ്രോസറി ഡെലിവറിയുമായി Grofers.
ഡൽഹി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ സേവനം.
കൊൽക്കത്ത, ജയ്പൂർ, ഗാസിയാബാദ്, നോയ്ഡ, ലക്നൗ എന്നീ നഗരങ്ങളിലും സർവീസുണ്ട്.
ഉപഭോക്താക്കൾക്ക് 7,000-ൽ അധികം നിത്യോപയോഗ സാധനങ്ങൾ ഓർഡർ ചെയ്യാമെന്ന് ഗ്രോഫേഴ്സ്.
ഓരോ ഉപഭോക്താവിനും 10 മിനിറ്റിനുളളിൽ ഉല്പന്നങ്ങളെത്തിക്കുകയാണ് ലക്ഷ്യമെന്ന് CEO Albinder Dhindsa.
കൂടുതൽ വിതരണ പങ്കാളികളെ ചേർത്ത് ശൃംഖല വിപുലമാക്കുന്നതോടെ ഡെലിവറി 10 മിനിട്ടിനുളളിൽ സാധ്യമാകും.
ഗ്രോഫേഴ്സിന്റെ 9.3% ഓഹരികൾ വാങ്ങാൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം സൊമാറ്റോയ്ക്ക് CCI അനുമതി നൽകിയിരുന്നു.
ഗ്രോഫേഴ്സിൽ ഏകദേശം 745 കോടി രൂപ നിക്ഷേപിച്ചതായി സൊമാറ്റോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
കൺസ്യൂമർ ഇ-കൊമേഴ്സ് സെക്ടറിൽ ഏറ്റവും വേഗത്തിൽ വളരുന്ന സെഗ്മെന്റാണ് ഇ-ഗ്രോസറി.
ഗുണനിലവാരമുളള പലചരക്ക് സാധനം വീട്ടുപടിക്കൽ എത്തുമെന്നതിനാൽ ഉപഭോക്താക്കളുടെ എണ്ണം കൂടി.
കോവിഡും ഡിജിറ്റൽ വ്യാപനവും ഇ-ഗ്രോസറിയുടെ വളർച്ചക്ക് ആക്കം കൂട്ടിയിരുന്നു.
Related Posts
Add A Comment