ഹ്യൂമനോയിഡ് റോബോട്ട് Tesla Bot പ്രഖ്യാപിച്ച് CEO ഇലോൺ മസ്ക്
Tesla AI Day ഇവന്റിലാണ് അടുത്ത വർഷത്തോടെ ഒരു ഹ്യൂമനോയ്ഡ് റോബോട്ട് അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്
വരാനിരിക്കുന്ന ഹ്യൂമനോയ്ഡ് റോബോട്ട് പ്രോട്ടോടൈപ്പ് ചിത്രങ്ങൾ ഇവന്റിൽ പ്രദർശിപ്പിച്ചു
Tesla Bot എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് ആളുകൾ ചെയ്യാൻ ഇഷ്ടപ്പെടാത്ത അപകടകരമായ, വിരസമായ ജോലികൾക്കായി രൂപകൽപ്പന
ചെയ്തിട്ടുളളതാണ്
5 അടി 8 ഇഞ്ച് ഉയരമുള്ള ഹ്യൂമനോയ്ഡ് മോഡലിന് വിവിധ ജോലികൾ കൈകാര്യം ചെയ്യാൻ കഴിയും
ഭാരമുളള വസ്തുക്കൾ ഉയർത്തുന്നതിനും വീട്ടുജോലികൾക്കുമെല്ലാം റോബോട്ടിനെ ഉപയോഗിക്കാം
Tesla കാറുകളുടെ സെൽഫ് ഡ്രൈവിംഗ് ഫീച്ചറിനുളള ചിപ്പുകളും സെൻസറുകളുമാണ് റോബോട്ടിനും നൽകാൻ ഉദ്ദേശിക്കുന്നത്
ഓട്ടോപൈലറ്റ് ക്യാമറകളുളള സ്ക്രീനായിരിക്കും റോബോട്ടിന് മുഖമായി നൽകുന്നത്
125 പൗണ്ട് ഭാരമുളള റോബോട്ടിന് 45 പൗണ്ട് വഹിക്കാനും 150 പൗണ്ട് ഉയർത്താനും മണിക്കൂറിൽ 5 മൈൽ ഓടാനും കഴിയും
ലേബർ കോസ്റ്റ് കുറയ്ക്കുന്നതിലൂടെ ലോക സമ്പദ്വ്യവസ്ഥയെ മാറ്റാനുളള അവസരമാണിതെന്ന് ഇലോൺ മസ്ക് പറഞ്ഞു
Related Posts
Add A Comment