UAE യാത്രക്ക് ആറ് മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാകണം.
ദുബായ് യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് നടത്തിയ RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമേയാണിത്.
ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് ടൂറിസ്റ്റ് വിസയിൽ പ്രവേശനാനുമതി യുഎഇ നൽകിയിരുന്നു.
പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളളവർക്കും യാത്രാനുമതിയുണ്ട്.
14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്തവർക്കാണ് ടൂറിസ്റ്റ് വിസ അനുമതി.
നേരത്തെ, സാധുവായ റെസിഡൻസി പെർമിറ്റുളള ഇന്ത്യക്കാർക്ക് മാത്രമായിരുന്നു പ്രവേശനാനുമതി.
യാത്രക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സില് നിന്ന് അനുമതി ഉണ്ടാകണം.
ദുബായ് എയർപോർട്ടിലെത്തിയതിന് ശേഷവും പരിശോധനകൾക്ക് വിധേയമാകണമെന്നാണ് മാർഗനിർദ്ദേശം.
സ്പെയിൻ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി.
യുകെ ഇന്ത്യയെ റെഡ് ലിസ്റ്റിൽ നിന്ന് ആംബർ ലിസ്റ്റിലേക്ക് മാറ്റിയിരുന്നു.
Related Posts
Add A Comment