ആമസോൺ ഇന്ത്യയിൽ ആദ്യമായി Career Day സംഘടിപ്പിക്കുന്നു; 8,000 നേരിട്ടുള്ള ജോലികളിൽ നിയമനം
വെർച്വൽ, ഇന്ററാക്ടീവ് ഇവന്റായി സെപ്റ്റംബർ 16നാണ് കരിയർ ഡേ സംഘടിപ്പിക്കുന്നത്
ആമസോൺ CEO ആൻഡി ജാസ്സിയുമായി ചാറ്റ് ഉൾപ്പെടെ രസകരവും വിവരദായകവുമായ സെഷനുകൾ കരിയർ ഡേയിൽ ഉണ്ടാകും
രാജ്യത്തെ തൊഴിലന്വേഷകർക്ക് 140 ആമസോൺ റിക്രൂട്ടർമാർ 2,000-ലധികം സൗജന്യ കരിയർ കോച്ചിംഗ് സെഷനുകൾ നൽകും
ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ, , മുംബൈ എന്നിവയുൾപ്പെടെ 35 നഗരങ്ങളിലായാണ് 8000 തൊഴിലവസരങ്ങൾ
കോർപറേറ്റ്, ടെക്നോളജി, കസ്റ്റമർ സർവീസ്, ഓപ്പറേഷൻസ് എന്നിവയിലാണ് തൊഴിലവസരങ്ങൾ
2025 ആകുമ്പോഴേക്കും ഏകദേശം 20 ലക്ഷം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിക്കുമെന്ന് കമ്പനി പറയുന്നു
10 ലക്ഷത്തോളം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ ഇന്ത്യയിൽ ഇതുവരെ സൃഷ്ടിച്ചുവെന്ന് HR മേധാവി Deepti Varma
കോവിഡ് കാലത്ത് ടെക്നോളജി, കണ്ടന്റ് ക്രിയേഷൻ, റീട്ടെയിൽ, ലോജിസ്റ്റിക്സ്, എന്നിവയിലുടനീളം 3 ലക്ഷത്തോളം തൊഴിലവസരം സൃഷ്ടിച്ചു
ഇന്ത്യയെ ഡിജിറ്റലായി പരിവർത്തനം ചെയ്യാനുള്ള അവസരമാണിതെന്ന് ആമസോൺ ഇന്ത്യ ഗ്ലോബൽ സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ
ആമസോണിന്റെ രണ്ടാമത്തെ വലിയ ടെക്നോളജി ഹബ്ബാണ് ഇന്ത്യ
ജപ്പാൻ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ആമസോൺ കരിയർ ഡേ ആദ്യമായി സംഘടിപ്പിക്കുന്നുണ്ട്
Related Posts
Add A Comment