കോട്ടയം ജില്ലയിലെ വൈക്കത്ത് നിന്ന് തവണക്കടവിലേക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്ന ആദിത്യ എന്ന ഇന്ത്യയിലെ ആദ്യ സോളാര്‍ പാസഞ്ചര്‍ ഫെറി സര്‍വ്വീസ് ഇന്ന് കേരളത്തിലെ പുതിയ ബിസിനസ് ആശയങ്ങളില്‍ വിജയിച്ച മോഡലാണ്. ആദിത്യയുടെ നിര്‍മാണഘട്ടത്തില്‍ അതിന്റെ ശില്‍പി സന്ദിത് തണ്ടാശേരി നേരിട്ട വെല്ലുവിളികള്‍ പലതായിരുന്നു. പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ തലപൊക്കി. ഇത്തരമൊരു ആശയം പ്രാവര്‍ത്തികമാകില്ലെന്നും ഫെറി ഓടില്ലെന്നും പലരും പ്രചരിപ്പിച്ചു. പൊതുപണം ദുര്‍വ്വിനിയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് കോടതിയെ വരെ സമീപിച്ചു. ആ ഘട്ടത്തില്‍ ആളുകളെ ബോധ്യപ്പെടുത്താന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നുവെന്ന് സന്ദിത് പറയുന്നു.(വീഡിയോ കാണുക)
പ്രമുഖരായവര്‍ പോലും ഇതേ അഭിപ്രായങ്ങളുമായി വന്നപ്പോള്‍ എങ്ങനെ ആളുകളെ കണ്‍വിന്‍സ് ചെയ്യുമെന്ന് ആലോചിച്ചു. ആ സമയത്ത് വളരെ ടെന്‍ഷന്‍ അനുഭവിച്ചിരുന്നു. ഫെറി ഓടില്ലെന്ന് അവര്‍ പറയുമ്പോള്‍ തെളിയിക്കുന്നതുവരെ ഓടും എന്ന് പറയാന്‍ മാത്രമേ കഴിയൂവെന്ന് സന്ദിത് ചൂണ്ടിക്കാട്ടി. പണി പൂര്‍ത്തിയായി ആദ്യ പരീക്ഷണം നടത്തുന്നതു വരെ ഈ ആശങ്ക അലട്ടിയിരുന്നു. ഒടുവില്‍ ട്രയല്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ് റിലാക്സ്ഡ് ആയത്. പ്രശ്നങ്ങള്‍ എല്ലാം മറികടന്നുവെന്ന് ബോധ്യപ്പെട്ട ഒരിക്കലും മറക്കാനാവാത്ത ദിവസമാണതെന്ന് സന്ദിത് പറയുന്നു. (വീഡിയോ കാണുക)
യുപി, തമിഴ്നാട്, പശ്ചിമബംഗാള്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് ഇപ്പോള്‍ സോളാര്‍ ഫെറിയെക്കുറിച്ച് അന്വേഷണങ്ങള്‍ വരുന്നുണ്ട്. റിസോര്‍ട്ടുകളില്‍ വിനോദയാത്രയ്ക്ക് മാത്രം ഉപയോഗിച്ചിരുന്ന സോളാര്‍ എനര്‍ജി ബോട്ടുകള്‍ പാസഞ്ചര്‍ സര്‍വ്വീസിന് ഉചിതമെന്ന് വിജയകരമായി തെളിയിക്കപ്പെട്ടതോടെ നമ്മുടെ ജലഗാതഗത മേഖലയിലെ വലിയ മാറ്റത്തിന് കൂടിയാണ് സന്ദിത് ചുക്കാന്‍ പിടിച്ചത്.
Today, Aditya, India’s first solar passenger ferry that conducts service between Vaikom and Thavanakkadavu, is a successful business idea. However, Sandith Thandassery, the driving force behind Aditya, had to encounter many challenges in the initial phase of the venture. Many said that the idea is not feasible and the ferry won’t function. Some even moved the court complaining that public fund was being misused. Sandith remembers those hard days in which he struggled to convince the people.
ALSO READ: ‘സോളാര്‍’ ഇവിടെ വിജയത്തിന്റെ തലക്കെട്ടാണ്