സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരെ പരാതിയുമായി റെഡി ടു കുക്ക് ഹോംമെയ്ഡ് ഫൂഡ് നിർമാതാക്കളായ iD Fresh Food India
ഇൻസ്റ്റൻറ് ഇഡ്ഡലി, ദോശ മാവ് നിര്‍മാണത്തിലൂടെ ശ്രദ്ധനേടിയ സ്റ്റാര്‍ട്ടപ്പാണ് iD Fresh
വാട്സ്ആപ്പ് ഗ്രിവൻസ് സെല്ലിനും ബംഗളുരുവിലെ സൈബർ സെല്ലിലുമാണ് iD Fresh പരാതി നൽകിയത്
iD Fresh ഉൽപ്പന്നങ്ങളിൽ മൃഗ കൊഴുപ്പ് ഉപയോഗിക്കുന്നുവെന്ന വ്യാജ സന്ദേശമാണ് പരാതിക്ക് കാരണം
സോഷ്യൽ മീഡിയയിലും വാട്സാപ്പിലും വ്യാജസന്ദേശം വ്യാപകമായി ഫോർവേഡ് ചെയ്യപ്പെടുന്നുവെന്ന് കമ്പനി പറയുന്നു
ബ്രാൻഡിനെ അപകീർത്തിപ്പെടുത്തുന്നതിനാണ് വ്യാജസന്ദേശങ്ങളെന്ന് iD Fresh
iD Fresh ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ സസ്യാഹാര ചേരുവകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് കമ്പനി വ്യക്തമാക്കി
100 ശതമാനം പ്രകൃതിദത്തമായി അരി, ഉഴുന്ന്, വെള്ളം, ഉലുവ എന്നിവയിൽ നിന്നാണ് ഐഡി ഫ്രഷ് ഇഡ്ഡലി, ദോശ മാവ് ഉണ്ടാക്കുന്നത്
രാസവസ്തുക്കളോ പ്രിസർവേറ്റീവുകളോ ഇല്ലാതെ ലോകോത്തര നിലവാരത്തിലാണ് ഉത്പന്ന നിർമാണം
ഫുഡ് സേഫ്റ്റി മാനേജ്‌മെന്റുമായി പൂർണ്ണമായും സഹകരിച്ച് അത്യാധുനിക നിർമ്മാണ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു
Food Safety System Certification (FSSC) 22000 സർട്ടിഫിക്കേഷനും കമ്പനി നേടിയിട്ടുണ്ടെന്ന് കമ്പനി അധികൃതർ
ഇന്ത്യയ്ക്ക് പുറമേ യുഎഇ, യുഎസ്എ എന്നിവിടങ്ങളിലും കമ്പനി സാന്നിദ്ധ്യം വര്‍ധിപ്പിക്കുകയാണ്
Related Posts
Add A Comment