ആഭ്യന്തര ചിപ്പ് ക്ഷാമം പരിഹരിക്കാൻ തയ്വാനുമായി കൂടുതൽ സഹകരണത്തിന് കേന്ദ്ര സർക്കാർ ചിപ്പ് നിർമ്മാണം ദക്ഷിണേഷ്യയിലേക്ക് കൊണ്ടുവരാൻ കഴിയുന്ന ഒരു കരാറിനെക്കുറിച്ച് ഇന്ത്യയും തായ്‌വാനും ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട് ഗുഡ്സ്, സർവീസ്, ഇൻവെസ്റ്റ്മെന്റ് എന്നിവ ഉൾക്കൊള്ളുന്ന ഒരു സമഗ്ര വ്യാപാര കരാർ ആണ് ഇന്ത്യയും തായ്‌വാനും ചർച്ച ചെയ്യുന്നത് ഇന്ത്യയിൽ ഒരു ചിപ്പ് ഫാബ്രിക്കേഷൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ ഇക്കോസിസ്റ്റം രൂപപ്പെടുത്തണമെന്ന് തായ്വാൻ ആവശ്യപ്പെട്ടിട്ടുണ്ട് 7.5 ബില്യൺ ഡോളർ വിലമതിക്കുന്ന ഒരു ചിപ്പ് പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിക്കുന്നതിനാണ് ചർച്ചകൾ പുരോഗമിക്കുന്നത് 5G ഡിവൈസിന് മുതൽ ഇലക്ട്രിക് കാറുകൾക്ക് വരെ ചിപ്പ് വിതരണം ചെയ്യുന്നതിനാണ് പ്ലാന്റ് ലക്ഷ്യമിടുന്നത് 2023 മുതൽ മൂലധനച്ചെലവിന്റെ 50% സാമ്പത്തിക പിന്തുണയും നികുതി ഇളവുകളും മറ്റ് പ്രോത്സാഹനങ്ങളും സർക്കാർ നൽകും ചൈനയിൽ നിന്നുളള സമ്മർദ്ദം മറികടന്നാണ് തായ്വാൻ മുന്നോട്ട് പോകുന്നത് ചിപ്പുകളിൽ കൂടുതൽ സ്വാശ്രയത്വം നേടാനും ചൈനയുടെ ആധിപത്യത്തെ വെല്ലുവിളിക്കാനുമാണ് ഇന്ത്യയുടെ പദ്ധതികൾ 2018 ൽ ഇന്ത്യയും തായ്‌വാനും നിക്ഷേപ ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക ബന്ധം വിപുലീകരിക്കുന്നതിനും ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പുവച്ചിരുന്നു