AC നിർമാതാക്കളായ പ്രമുഖ ജാപ്പനീസ് കമ്പനി Daikin ആന്ധ്രാപ്രദേശിൽ രാജ്യത്തെ മൂന്നാമത്തെ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കും AC ഘടകങ്ങളുടെ PLI സ്കീമിനായുള്ള ഇൻവെസ്റ്റ്മെന്റിന്റെ ഭാഗമാണ് വിപുലീകരണം ഈ സ്കീമിന് കീഴിൽ നിക്ഷേപിക്കുന്ന ആദ്യത്തെ ജാപ്പനീസ് കമ്പനിയാണ് Daikin ആന്ധ്രയിലെ ശ്രീ സിറ്റിയിൽ 75 ഏക്കറിലധികം ഭൂമി വാങ്ങുന്നതിന് കമ്പനി കരാർ ഒപ്പിട്ടു ആഭ്യന്തര ആവശ്യങ്ങൾക്ക് മാത്രമല്ല, അന്താരാഷ്ട്ര വിപണികൾക്ക് കൂടിയുളള ഒരു പ്രാദേശിക കേന്ദ്രമായി നിർമാണപ്ലാന്റ് മാറും നിർമ്മാണ പ്ലാന്റിനായി കമ്പനി ആദ്യ ഘട്ടത്തിൽ ഏകദേശം 1,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു നിർമാണ പ്ലാന്റ് 2023 ഓടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു നിർമ്മാണ ശാലയ്ക്ക് മൂവായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും പടിഞ്ഞാറൻ ഏഷ്യ, ശ്രീലങ്ക, തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ വിപണികൾക്കായി ഇന്ത്യയെ ഒരു മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റാനാണ് കമ്പനി ആഗ്രഹിക്കുന്നത് എയർകണ്ടീഷനിംഗ്, എയർ ഫിൽട്രേഷൻ, റഫ്രിജറേഷൻ പോർട്ട്ഫോളിയോ മെച്ചപ്പെടുത്തുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ KJ Jawa പറഞ്ഞു ആർ & ഡി, കയറ്റുമതി എന്നിവയ്ക്കുള്ള ഓഫ്ഷോർ ഡെലിവറി കേന്ദ്രമായി ഇന്ത്യക്ക് മാറാനാകുമെന്ന് KJ Jawa കമ്പനിക്ക് നിലവിൽ രാജസ്ഥാനിൽ രണ്ട് നിർമ്മാണ കേന്ദ്രങ്ങളുണ്ട്