channeliam.com


ഇന്ത്യയിൽ EV നിർമിക്കുകയാണെങ്കിൽ Teslaക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരി

നികുതി ഇളവുകളുമായി ബന്ധപ്പെട്ട കമ്പനിയുടെ ആവശ്യത്തിൽ Tesla അധികൃതരുമായി ഇപ്പോഴും ചർച്ച നടക്കുന്നതായും മന്ത്രി പറഞ്ഞു

Tesla ചൈനയിൽ നിർമ്മിച്ച ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കരുതെന്ന് പറഞ്ഞിട്ടുളളതായും മന്ത്രി അറിയിച്ചു

Tesla ഇന്ത്യയിൽ ഇലക്ട്രിക് കാറുകൾ നിർമ്മിക്കണം,കാറുകൾ കയറ്റുമതി ചെയ്യണമെന്നാണ് സർക്കാർ താല്പര്യം

നികുതി ഇളവുകൾ സംബന്ധിച്ച് ആവശ്യമുന്നയിച്ച ടെസ്‌ലയോട് ഇളവുകൾ പരിഗണിക്കാൻ ഇന്ത്യയിൽ നിർമാണയൂണിറ്റ് തുടങ്ങാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു

പൂർണ്ണമായും നിർമ്മിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60-100 ശതമാനം വരെ കസ്റ്റംസ് ഡ്യൂ‍ട്ടി നൽകണം

40,000 ഡോളറിൽ കൂടുതൽ വിലയുളള വാഹനങ്ങൾക്കുളള ഈ ഉയർന്ന കസ്റ്റംസ് തീരുവ ഇലക്ട്രിക് വാഹനങ്ങൾക്ക് ഒഴിവാക്കാനും കമ്പനി ആവശ്യപ്പെട്ടിരുന്നു

10 ശതമാനം സാമൂഹിക ക്ഷേമ സർചാർജ് പിൻവലിക്കാനും കമ്പനി സർക്കാരിനോട് അഭ്യർത്ഥിച്ചു

ഇന്ത്യൻ EV ഇക്കോസിസ്റ്റത്തിന് ഗുണകരമാകുന്ന നിക്ഷേപം നടത്തുമെന്നും ഗ്ലോബൽ ഓപ്പറേഷനായി കംപോണന്റ്സ് ഇന്ത്യയിൽ നിന്ന് സംഭരിക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്തിരുന്നു

വിവിധ ഓട്ടോ കംപോണന്റ്സിന് ടെസ്‌ല ഇതിനകം തന്നെ ഇന്ത്യൻ കമ്പനികളുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്

40,000 ഡോളറിന് മുകളിൽ വില വരുന്ന EV കൾ ഒരു ഇന്ത്യൻ വാഹന നിർമാതാക്കളും നിലവിൽ നിർമിക്കുന്നില്ല

അതിനാൽ ഈ നിർദ്ദേശങ്ങൾ ഇന്ത്യൻ ഓട്ടോമോട്ടീവ് വിപണിയെ പ്രതികൂലമായി ബാധിക്കില്ലെന്നും ടെസ്‌ല വാദിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com