channeliam.com

ആമസോൺ വെബ് സർവീസസ്, AWS റീ/സ്റ്റാർട്ട് പ്രോഗ്രാം ഇന്ത്യയിൽ ആരംഭിച്ചു
ക്ലൗഡ് കമ്പ്യൂട്ടിംഗ് കരിയറിന് പഠിതാക്കളെ സജ്ജമാക്കുന്ന സൗജന്യ നൈപുണ്യ-വികസന, തൊഴിൽ പരിശീലന പരിപാടിയാണ് AWS റീ/സ്റ്റാർട്ട്
ഇന്ത്യയിൽ AWS റീ/സ്റ്റാർട്ട് തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, മുംബൈ, പുണെ എന്നിവിടങ്ങളിലാണ് പ്രോഗ്രാം
12-ആഴ്ച നീളുന്ന പ്രോഗ്രാമിൽ പഠിതാക്കൾക്ക് സൗജന്യമായി ക്ലൗഡ് കമ്പ്യൂട്ടിംഗ് പഠിക്കാം
പഠിതാക്കൾ ആഴ്ചയിൽ തിങ്കൾ മുതൽ വെളളി വരെയുളള ക്ലാസുകളിൽ പൂർണമായും പങ്കെടുക്കണം
EduBridge Learning, Edujobs Academy, iPrimed Education, Rooman.Net,Vinsys IT Services എന്നിവയുമായി സഹകരിച്ചാണ് പ്രോഗ്രാം
കൂടുതൽ വിവരങ്ങൾക്കായി താല്പര്യമുളളവർ https://aws.amazon.com/training/restart/ സന്ദർശിക്കേണ്ടതാണ്
ഡിജിറ്റൽ വൈദഗ്ധ്യമുള്ള തൊഴിലാളികൾ നിലവിൽ ഇന്ത്യൻ വർക്ക് ഫോഴ്സിൽ 12 ശതമാനം ആണ്
2025 ഓടെ ഇന്ത്യയിൽ ഡിജിറ്റൽ വൈദഗ്ദ്ധ്യമുളള തൊഴിലാളികളുടെ എണ്ണം ഒമ്പത് മടങ്ങ് വർദ്ധിക്കേണ്ടതുണ്ട്
ഇന്ത്യക്ക് പുറമേ യുഎസ്, യുകെ, ഓസ്ട്രേലിയ ഉൾപ്പെടെ 25 രാജ്യങ്ങളിൽ AWS റീ/സ്റ്റാർട്ട് പ്രോഗ്രാം നടപ്പാക്കുന്നുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com