റിതു കുമാർ ഡിസൈനർ ലേബലിൽ ഭൂരിഭാഗം ഓഹരികളും ഏറ്റെടുത്ത് റിലയൻസ് റീട്ടെയിൽ

റിതിക പ്രൈവറ്റ് ലിമിറ്റഡിൽ 52 ശതമാനം ഓഹരികൾ റിലയൻസ് റീട്ടെയിൽ സ്വന്തമാക്കി

എവർസ്റ്റോൺ ക്യാപിറ്റലിന്റെ 35% ഓഹരികളുൾപ്പെടെയാണ് റിലയൻസ് സ്വന്തമാക്കിയത്

കഴിഞ്ഞ ദിവസം റിലയൻസ്, മനീഷ് മൽഹോത്രയുടെ MM സ്റ്റൈൽസിലും 40% ഓഹരികൾ റിലയൻസ് നേടിയിരുന്നു

രാജ്യത്തിന്റെ പാരമ്പര്യവും സാംസ്കാരിക വൈവിധ്യവും ഉയർത്തിക്കാട്ടുന്ന വസ്ത്ര ഡിസൈനുകൾ സൃഷ്ടിക്കുകയാണ് സഹകരണത്തിന്റെ ലക്ഷ്യം

ഫാഷനിലും റീട്ടെയിലിലും ഇന്നവേഷനുളള ബ്രാൻഡ് എന്ന നിലയിൽ റിതുകുമാറുമായുളള സഹകരണത്തിൽ സന്തുഷ്ടരാണെന്ന് RRVL ഡയറക്ടർ
ഇഷ അംബാനി

ഒരു സമ്പൂർണ്ണ ലൈഫ്സ്റ്റൈൽ ബ്രാൻഡ് നിർമ്മിക്കുന്നതിനുള്ള എല്ലാ പ്രധാന ചേരുവകളും ഈ പങ്കാളിത്തത്തിലുണ്ടെന്ന് ഇഷ അംബാനി പറഞ്ഞു

ആഗോളതലത്തിൽ തന്നെ ബ്രാൻഡിന്റെ വസ്ത്രങ്ങൾ പ്രചാരം നേടാൻ ശക്തമായ ഒരു പ്ലാറ്റ്ഫോം നിർമ്മിക്കുമെന്നും ഇഷ അംബാനി

Ritu Kumar, Label Ritu Kumar, RI Ritu Kumar, aarké, Ritu Kumar Home and Living എന്നിവയാണ് റിതിക പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളത്

.