ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ Audi ഇന്ത്യയിൽ പുതിയ Audi Q5 ബുക്കിംഗ് ആരംഭിച്ചു
2 ലക്ഷം രൂപയാണ് പുതിയ Audi Q5 ബുക്കിംഗ് തുക
12.3 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഇൻഫർമേഷൻ ഡിസ്പ്ലേയും 10.1 ഇഞ്ച് MMI Plus ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉണ്ട്
Audi പാർക്ക് അസിസ്റ്റ്, സെൻസർ നിയന്ത്രിത ബൂട്ട്-ലിഡ് ഓപ്പറേഷനോടുകൂടിയ കംഫർട്ട് കീ എന്നിവ Q5 നുണ്ട്
Audi വെർച്വൽ കോക്ക്പിറ്റ് പ്ലസ്, B&O പ്രീമിയം 3D സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകളും ആഡംബരം നൽകുന്നു
ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ വഴി വയർലെസ് ചാർജിംഗ് പാഡും സ്മാർട്ട്ഫോൺ സംയോജനവും പുതിയ Q5 നൽകുന്നു
7 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി 2 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എൻജിനാണ് പുതിയ മോഡലിന് കരുത്ത് പകരുന്നത്
ഈ എഞ്ചിൻ 249 HP കരുത്തും 370 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്നതാണ്
നാല് വീലുകളിലേക്കും പവർ എത്തിക്കുന്ന ഒരു ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം Audi നൽകിയിട്ടുണ്ട്
എട്ട് എയർബാഗുകൾ പോലുള്ള സുരക്ഷാ സവിശേഷതകളുമുണ്ട്
കഴിഞ്ഞ വർഷം ഇന്ത്യ BS-VI മലിനീകരണ മാനദണ്ഡങ്ങളിലേക്ക് മാറിയപ്പോൾ, ജനപ്രിയ SUV കളായ-Q3, Q5, Q7 എന്നിവയുടെ വിൽപ്പന Audi താൽക്കാലികമായി നിർത്തിയിരുന്നു
Audi ഇന്ത്യ 2020 ൽ 1,639 യൂണിറ്റ് വാർഷിക വിൽപ്പനയാണ് രേഖപ്പെടുത്തിയത്
2021 ലെ ആദ്യ എട്ട് മാസങ്ങളിൽ ഇതിനകം തന്നെ വിൽപ്പനയിൽ 115 ശതമാനം വർധനയുണ്ടായിട്ടുണ്ട്
Type above and press Enter to search. Press Esc to cancel.