രാജ്യത്തെ 36-മത്തെ യൂണികോണായി ഹെൽത്ത് ആൻഡ് വെൽനസ് സ്റ്റാർട്ടപ്പ് Curefit
ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയിൽ നിന്നും 50 മില്യൺ ഡോളർ ഉൾപ്പെടെയുളള ഫണ്ടിംഗോടെയാണ് Curefit യൂണികോൺ ക്ലബിലെത്തിയത്
100 മില്യൺ ഡോളർ മൊത്തം സമാഹരിച്ചതോടെ Curefit 1.5 ബില്യൺ ഡോളർ മൂല്യത്തിലെത്തി
ഫിറ്റ്‌നസ് സെന്ററുകൾ, ഓൺലൈൻ ഫിറ്റ്‌നസ് ക്ലാസ്, ഡോക്ടർ കൺസൾട്ടേഷനുകൾ, തെറാപ്പി സെഷനുകൾ എന്നിവ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ക്യൂർഫിറ്റ്
മിന്ത്ര സ്ഥാപകൻ മുകേഷ് ബൻസാലും ഫ്ലിപ്കാർട്ടിന്റെ മുൻ ചീഫ് ബിസിനസ് ഓഫീസർ അങ്കിത് നാഗോരിയും ചേർന്ന് 2016ലാണ് കമ്പനി സ്ഥാപിച്ചത്
ഈ വർഷം ജൂണിൽ ടാറ്റ ഡിജിറ്റലിൽ നിന്ന് ക്യൂർഫിറ്റ് 75 മില്യൺ ഡോളർ സമാഹരിച്ചിരുന്നുരണ്ടു വർഷത്തിനുളളിൽ സ്റ്റാർട്ടപ്പുകളിൽ ഒരു ബില്യൺ ഡോളർ നിക്ഷേപമെന്ന സൊമാറ്റോയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് Curefit-ലെ നിക്ഷേപം
സൊമാറ്റോ അക്വയർ ചെയ്തിരുന്ന സ്പോർട്സ് ഫെസിലിറ്റി പ്രൊവൈഡർ ഫിറ്റ്‌സോയെ 50 മില്യൺ ഡോളറിന് ക്യൂർഫിറ്റിന് വിറ്റിരുന്നു
ഇതിനു പുറമേ 50 മില്യൺ ഡോളർ അധികമായി സൊമാറ്റോ ക്യൂർഫിറ്റിൽ നിക്ഷേപിച്ചു
50 മില്യൺ ഡോളർ നിക്ഷേപത്തിലൂടെ സൊമാറ്റോയ്ക്ക് ക്യൂർഫിറ്റിൽ 6.4% ഓഹരി ലഭിക്കും
Type above and press Enter to search. Press Esc to cancel.