ഇന്ത്യയിൽ സൈബർ സെക്യുരിറ്റി സ്കില്ലിംഗ് പ്രോഗ്രാമിന് തുടക്കം കുറിച്ച് മൈക്രോസോഫ്റ്റ്
2022ൽ ഒരു ലക്ഷത്തിലധികം പഠിതാക്കൾക്ക് സൈബർ സുരക്ഷ വൈദഗ്ധ്യം നൽകുന്നതിനായിട്ടാണ് പദ്ധതി ആരംഭിച്ചത്
പുതിയ നാല് സെക്യൂരിറ്റി, കംപ്ലയൻസ്, ഐഡന്റിറ്റി സർട്ടിഫിക്കേഷനുകൾ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു
സൈബർ സുരക്ഷയിലെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലാണ് പ്രോഗ്രാം
ഡിജിറ്റൽ സെക്യുരിറ്റി തൊഴിൽ മേഖലയിലെ ഇന്ത്യയിലെ ലേബർ ഫോഴ്സിന് ശക്തി പകരുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം
ലോകമെമ്പാടുമുള്ള 25 ദശലക്ഷം ആളുകളെ പുതിയ ഡിജിറ്റൽ സ്കിൽസ് നേടുന്നതിന് സഹായിക്കുന്നതിനുള്ള മൈക്രോസോഫ്റ്റ് പദ്ധതിയാണ് ഇന്ത്യയിലും നടപ്പാക്കുന്നത്
ഈ സംരംഭത്തിലൂടെ ഇന്ത്യയിൽ 3 ദശലക്ഷത്തിലധികം ആളുകൾ ഇതിനകം ഡിജിറ്റൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്
CloudThat, Koenig, RPS, Synergetics Learning എന്നിവയുൾപ്പെടെയുളള പങ്കാളികളാണ് പദ്ധതിയിൽ മൈക്രോസോഫ്റ്റിനൊപ്പമുളളത്
Type above and press Enter to search. Press Esc to cancel.