രാജ്യത്ത് ഡ്രോണുകളുടെ ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഇറക്കുമതി നിരോധിച്ചു
ചില ഒഴിവാക്കലുകളോടെയാണ് വിദേശ ഡ്രോണുകളുടെ ഇറക്കുമതി സർക്കാർ നിരോധിച്ചത്
വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് വിദേശ ഇറക്കുമതി നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു
മെയ്ഡ് ഇൻ ഇന്ത്യ ഡ്രോണുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 9 മുതലാണ് വിദേശ ഡ്രോണുകളുടെ ഇറക്കുമതി നിരോധിച്ചത്
ഗവേഷണ-വികസനത്തിനും പ്രതിരോധത്തിനും സുരക്ഷാ ആവശ്യങ്ങൾക്കുമുള്ള ഡ്രോണുകളുടെ ഇറക്കുമതിയെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി
എന്നാൽ അത്തരം ഇറക്കുമതികൾക്ക് കൃത്യമായ അനുമതി ആവശ്യമാണ്
എന്നാൽ, ഡ്രോൺ ഘടകങ്ങളുടെ ഇറക്കുമതിക്ക് അനുമതികൾ ആവശ്യമില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു
2021 ഓഗസ്റ്റിൽ ഡ്രോൺ നിയമങ്ങൾ ലളിതമാക്കിക്കൊണ്ടുളള ഉത്തരവ് മന്ത്രാലയം പുറത്തിറക്കിയിരുന്നു
2021 സെപ്റ്റംബറിൽ ഡ്രോൺ എയർസ്‌പേസ് മാപ്പും PLI സ്കീമും, 2021 ഒക്ടോബറിൽ UTM നയ ചട്ടക്കൂടും പുറത്തിറക്കി
കൂടാതെ, ഡ്രോൺ സർട്ടിഫിക്കേഷൻ സ്കീമും ഏകജാലക ഡിജിറ്റൽ സ്‌കൈ പ്ലാറ്റ്‌ഫോമും കഴിഞ്ഞ മാസം നിലവിൽ വന്നു
Type above and press Enter to search. Press Esc to cancel.