ബിനാൻസ് ഫോർബ്‌സിൽ 200 മില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ഫോർബ്‌സ് അറിയിച്ചു
സ്പെഷ്യൽ പർപസ് അക്വിസിഷൻ കമ്പനി വഴിയാണ് ഓഹരി ഏറ്റെടുക്കൽ
മാർച്ച് അവസാനത്തോടെ ഡീൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്‌പാക് കമ്പനി മാഗ്നം ഓപസ് അക്വിസിഷൻ ലിമിറ്റഡ് പറഞ്ഞു
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ബിനാൻസ് ഫോർബ്സിനെതിരായി നൽകിയ ഒരു മാനനഷ്ടകേസ് പിന്നീട് പിൻവലിച്ചിരുന്നു
എക്‌സ്‌ചേഞ്ചിന്റെ കോർപ്പറേറ്റ് ഘടനയെക്കുറിച്ച് ഫോർബ്‌സ് പ്രസിദ്ധീകരിച്ച ഒരു സ്‌റ്റോറിയുടെ പേരിൽ 2020-ൽ കമ്പനിയ്‌ക്കെതിരെയും രണ്ട് മാധ്യമപ്രവർത്തകർക്കെതിരെയും കേസെടുത്തിരുന്നു