കൺസ്യൂമർ ഗുഡ്സ് കമ്പനിയായ ഡാബർ ഇന്ത്യ ലിമിറ്റഡ്, പ്ലാസ്റ്റിക് വേസ്റ്റ് ന്യൂട്രൽ ആയി മാറുന്നു
ഈ സാമ്പത്തിക വർഷം ഏകദേശം 27,000 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്കരിച്ച് പുനരുപയോഗം ചെയ്തതായി കമ്പനി
PET, HDPE ബോട്ടിലുകൾ മുതൽ മൾട്ടി-ലേയേർഡ് പ്ലാസ്റ്റിക്കുകളും പാനീയ കാർട്ടണുകളും വരെ ശേഖരിച്ചിരുന്നു
ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ വിവിധ റീസൈക്ലറുകൾ, മാലിന്യത്തിൽ നിന്ന് ഊർജമുല്പാദിപ്പിക്കുന്ന പ്ലാന്റുകൾ, സിമന്റ് ചൂളകൾ എന്നിവയിലേക്ക് അയയ്ക്കുന്നു
2017-18 വർഷത്തിലാണ് ഡാബറിന്റെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ സംരംഭം ആരംഭിച്ചത്
ഉപയോക്താക്കളിൽ നിന്ന് ഇതുവരെ പുനരുപയോഗിക്കാവുന്നതും അല്ലാത്തതുമായ മൊത്തം 54,000 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ നേരിട്ട് ശേഖരിച്ചതായി ഡാബർ പറഞ്ഞു
ഇന്ത്യയിലുടനീളമുള്ള 150 നഗരങ്ങളിലെ പ്രാദേശിക മാലിന്യ ശേഖരണ തൊഴിലാളികളുടെ സഹായത്തോടെയായിരുന്നു ശേഖരണം
ഇന്ത്യയുടെ പ്രതിശീർഷ പ്ലാസ്റ്റിക് ഉപഭോഗം പ്രതിവർഷം 11 കിലോഗ്രാം എന്ന നിരക്കിൽ ഇപ്പോഴും ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്
എന്നിട്ടും പ്രതിദിനം 26,000 ടൺ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്നു. ഇതിൽ 60% റീസൈക്കിൾ ചെയ്യുന്നു
Type above and press Enter to search. Press Esc to cancel.