സത്രീകൾക്ക് Crypto Currency നിക്ഷേപത്തിൽ താല്പര്യം കുറവാണോ?
ക്രിപ്റ്റോയിലെ സ്ത്രീകൾ 15%
എല്ലാ മേഖലയിലും സ്ത്രീകൾ പുരുഷൻമാർക്കൊപ്പം തന്നെ വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്ന കാലമാണ്. പക്ഷേ ക്രിപ്റ്റോകറൻസി നിക്ഷേപത്തിൽ ഇന്ത്യയിലെ സ്ത്രീകളുടെ മുന്നേറ്റം കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് CoinDCX-ന് ലഭിച്ച ഡാറ്റ പ്രകാരം, 2021-ൽ സ്ത്രീകൾ അവരുടെ മൊത്തം ഉപയോക്തൃ അടിത്തറയുടെ 15 ശതമാനം മാത്രമാണ്. ചൈനാനാലിസിസ് അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ക്രിപ്‌റ്റോ അഡോപ്ഷന്റെ കാര്യത്തിൽ ഇന്ത്യ 154 രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ്. എന്നാൽ ക്രിപ്‌റ്റോ നിക്ഷേപകരുടെയും ട്രേഡർമാരുടെയും പുരുഷ-സ്ത്രീ അനുപാതം അങ്ങേയറ്റം കുറവാണ് എന്നത് ശ്രദ്ധേയമാണ്. CoinDCX-ൽ, ഈ അനുപാതം 17:3 ആണ്.മാത്രമല്ല, എക്സ്ചേഞ്ചിൽ സജീവമായ മിക്ക സ്ത്രീകളും 18നും 34 നും ഇടയിൽ പ്രായമുളളവരാണ്. ഈ സ്ത്രീകളിൽ ഭൂരിഭാഗവും ബാങ്കർമാർ, നിക്ഷേപകർ, അദ്ധ്യാപകർ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്നവർ എന്നിങ്ങനെയാണ്.
ക്രിപ്റ്റോയോട് താല്പര്യം ചെറുപ്പക്കാർക്ക്
BuyUcoin എക്‌സ്‌ചേഞ്ച് ഡാറ്റ അനുസരിച്ച് അവരുടെ സ്ത്രീ ഉപയോക്താക്കളിൽ 60 ശതമാനത്തിലധികം പേരും 18-35 പ്രായ വിഭാഗത്തിലാണ്. വനിതാ നിക്ഷേപകരിൽ ഭൂരിഭാഗവും സാമ്പത്തിക ഉപദേഷ്ടാക്കൾ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, അഭിഭാഷകർ തുടങ്ങിയവരായിരുന്നു. CoinDCX പുറത്തുവിട്ട ഡാറ്റയിൽ അവരുടെ 65 ശതമാനം സ്ത്രീ ഉപയോക്താക്കളും പട്‌ന, ജയ്പൂർ, ലഖ്‌നൗ തുടങ്ങിയ ടയർ-2 നഗരങ്ങളിൽ നിന്നുള്ളവരാണ് എന്ന വസ്തുതയും എടുത്തുകാണിക്കുന്നു. സാമ്പത്തിക ഉൾപ്പെടുത്തലിലേക്ക് വിരൽ ചൂണ്ടുന്ന ഒരു നല്ല സൂചനയാണിത്.