Visakhapatnam station to implement ‘One station One product concept’
കേന്ദ്രത്തിന്റെ ‘One Station, One Product’ പദ്ധതി വിശാഖപട്ടണം റെയിൽവേസ്റ്റേഷൻ നടപ്പാക്കുന്നു.
പ്രാദേശിക ബിസിനസുകളെയും വിതരണ ശൃംഖലകളെയും സഹായിക്കുന്നതിനാണ് പദ്ധതി.
2022 ഫെബ്രുവരിയിൽ നടന്ന കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമനാണ് ആശയം പ്രഖ്യാപിച്ചത്.
ഒരു ജില്ല, ഒരു ഉൽപ്പന്നം സ്കീമിനെ അടിസ്ഥാനമാക്കിയുള്ള പദ്ധതി പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിതരണശൃംഖലയെ പ്രോത്സാഹിപ്പിക്കുന്നതാണ്.
കൂടാതെ, ഓരോ സ്റ്റേഷനും പ്രാദേശിക ഉൽപ്പന്നങ്ങളുടെ പ്രദർശനകേന്ദ്രവും പ്രൊമോഷണൽ ഹബ്ബുമാക്കി മാറ്റുകയെന്ന ലക്ഷ്യവുമുണ്ട്.
തുടക്കത്തിൽ 15 ദിവസം പൈലറ്റ് അടിസ്ഥാനത്തിൽ ഓരോ സോണിലും ഓരോ സ്റ്റേഷൻ കണ്ടെത്തും.
കരകൗശല ഉൽപന്നങ്ങൾ വിൽക്കാൻ താൽക്കാലിക കിയോസ്കുകൾ സ്ഥാപിക്കും.
പ്രാദേശിക ഉൽപന്നങ്ങളുടെ പ്രദർശനത്തിന് ദക്ഷിണ മധ്യ റെയിൽവേയുടെ കീഴിലുള്ള തിരുപ്പതിയെ
റെയിൽവേബോർഡ് തിരഞ്ഞെടുത്തിട്ടുണ്ട്.