രാജ്യത്ത് 2022ൽ പുതിയ 100ലധികം യൂണികോണുകളുണ്ടാകുമെന്ന് HDFC Securities
രാജ്യത്ത് 2022ൽ പുതിയ 100ലധികം യൂണികോണുകളുണ്ടാകുമെന്ന് HDFC Securities
ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് വർദ്ധിച്ച് വരുന്ന ഫണ്ടിംഗ് കൂടുതൽ യൂണികോണുകളെ സൃഷ്ടിക്കുമെന്ന് പ്രതീക്ഷ
2021ൽ മാത്രം 42 യൂണികോണുകളാണ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ സൃഷ്ടിക്കപ്പെട്ടത്
2022-ന്റെ ആദ്യ രണ്ട് മാസത്തിനുള്ളിൽ ഓരോ അഞ്ച് ദിവസത്തിലും ഓരോ യൂണികോൺ ചേർക്കപ്പെട്ടു.
ഒരു സ്റ്റാർട്ടപ്പ് ഒരു ബില്ല്യൺ ഡോളറിലധികം മൂല്യം കൈവരിക്കുമ്പോഴാണ് അതിനെ യൂണികോൺ ആയി കണക്കാക്കുക
യൂണികോണുകളുടെ ആകെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
കോവിഡിനെ തുടർന്ന് ത്വരിതഗതിയിലായ ഓൺലൈൻ ഉപയോഗം ഇന്ത്യയിലെ യൂണികോൺ തരംഗത്തിന് കരുത്ത് പകർന്നു
ഷോപ്പിംഗ്, പേയ്മെന്റ് , എജ്യുക്കേഷൻ, ബിസിനസ് തുടങ്ങിയവയെല്ലാം ഓൺലൈനായത് സ്റ്റാർട്ടപ്പുകൾക്ക് ഗുണം ചെയ്തു
സ്റ്റാർട്ടപ്പുകളിലേക്ക് വരുന്ന മൊത്തം ഫണ്ടിന്റെ 50 ശതമാനവും ഫിൻടെക്, ഇ-കൊമേഴ്സ് തുടങ്ങിയ മേഖലകളിലേക്കാണ്
ഹെൽത്ത് ടെക്, മീഡിയ ടെക്, ഫുഡ്ടെക്, എഡ്ടെക് എന്നിവയിലേക്ക് 35% ഫണ്ട് എത്തുന്നു