Stand Up India: 1.33 ലക്ഷം പുതിയ സംരംഭകർക്ക് 30,000 കോടി വായ്പ നൽകി
സ്റ്റാൻഡ് അപ്പ് ഇന്ത്യ സ്കീമിൽ 1.33 ലക്ഷം പുതിയ സംരംഭകർക്ക് വായ്പ നൽകിയതായി ധനമന്ത്രി നിർമ്മല സീതാരാമൻ.
30,000 കോടി രൂപയാണ് SC/ST, വനിത സംരംഭകർക്കായുളള വായ്പ പദ്ധതിയിൽ നൽകിയത്
ആറ് വർഷത്തിനിടെ 1 ലക്ഷത്തിലധികം വനിതാ സംരംഭകരാണ് പദ്ധതിയുടെ ഭാഗമായതെന്ന് ധനമന്ത്രി പറഞ്ഞു
2019 ഏപ്രിൽ 5നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാൻഡപ്പ് ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചത്
ഗ്രീൻഫീൽഡ് എന്റർപ്രൈസസ് തുടങ്ങാൻ SC/ST വിഭാഗക്കാർ,വനിതകൾ എന്നിവർക്ക് സാമ്പത്തിക സഹായം നൽകുന്നതാണ് പദ്ധതി.
10 ലക്ഷം മുതൽ 1 കോടി വരെ പദ്ധതിക്ക് കീഴിൽ ലോൺ അനുവദിക്കുന്നു
ലോൺ അക്കൗണ്ടുകളിൽ 81 ശതമാനവും സ്ത്രീകളുടേതാണ്, 21,000കോടിയോളം രൂപയാണ് ആകെ അനുവദിച്ചത്.
പദ്ധതിയുടെ തുടക്കം മുതൽ 2022 മാർച്ച് 21വരെ 133,995 അക്കൗണ്ടുകളിലേക്ക് 30,160 കോടി രൂപ നൽകി.
24,809.89 കോടി രൂപ 1,08,250 വനിതാ സംരംഭകർക്കാണ് അനുവദിച്ചത്.