ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിൽ അലോട്ട്‌മെന്റ് വലുപ്പം സർക്കാർ വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്
എൽഐസിയുടെ 5.5% മുതൽ 6.5% ഓഹരികൾ വരെ, നിക്ഷേപക താൽപര്യം അനുസരിച്ച് സർക്കാർ വിൽക്കാമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു
പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്‌റ്റസിന് മാർക്കറ്റ് റെഗുലേറ്റർ സെബി അംഗീകാരം നൽകി
ഓഹരി വില ഇടിയാതിരിക്കാൻ , ഐപിഒയ്ക്ക് ശേഷം കുറഞ്ഞത് രണ്ട് വർഷത്തേക്ക് LIC ഓഹരികൾ സർക്കാർ വിൽക്കില്ലന്നും റിപ്പോർട്ട് പറയുന്നു
സെബിയുടെ മിനിമം ഷെയര്‍ ഹോള്‍ഡിംഗ് മാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയാകും ഷെയർഹോൾഡിംഗ് മാനദണ്ഡങ്ങൾ തീരുമാനിക്കുക
എല്‍ഐസിയിലെ കേന്ദ്ര ഓഹരി വിഹിതം 5 വര്‍ഷത്തിനിടെ 75 ശതമാനത്തിന് താഴെ പോകരുതെന്ന് വ്യവസ്ഥയുണ്ട്
ദശലക്ഷക്കണക്കിന് റീട്ടെയിൽ നിക്ഷേപകർ നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും, LIC IPO
ഉക്രെയ്നിലെ റഷ്യൻ അധിനിവേശവും തുടർന്നുള്ള ഓഹരി വിപണിയിലെ ചാഞ്ചാട്ടവുമാണ് IPO നീളുന്നതിന് കാരണം
ഐപിഒയുടെ സമയം ഏപ്രിൽ അവസാനമോ മെയ് ആദ്യമോ വരെ ആകാമെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്
2022-23 കാലയളവില്‍ ഓഹരി വില്‍പ്പനയിലൂടെ 65,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ നേരത്തെ പദ്ധതിയിട്ടിരുന്നത്