2028 ഓടെ സോളിഡ് ഇലക്ട്രിക്ക് ബാറ്ററിയോടുകൂടി ആദ്യ ഇലക്ട്രിക്ക് വാഹനം പുറത്തിറക്കാൻ ജാപ്പനീസ് ഓട്ടോ മൊബൈൽ കമ്പനിയായ നിസ്സാൻ
2024-ൽ യോക്കോഹോമ പ്ലാന്റിൽ ഒരു പൈലറ്റ് പ്രൊഡക്ഷൻ ലൈൻ സ്ഥാപിക്കാൻ നിസ്സാൻ പദ്ധതിയിടുന്നു
സോളിഡ് ഇലക്ട്രിക്ക് ബാറ്ററികൾക്ക് പരമ്പരാഗത ലിഥിയം-അയൺ ബാറ്ററികളേക്കാൾ ഏകദേശം ഇരട്ടി ഊർജ സാന്ദ്രതയുണ്ട്
മികച്ച ചാർജ്ജ്, ഡിസ്ചാർജജ് പെർഫോമൻസ് കാരണം ചാർജ്ജിംഗ് സമയം ഗണ്യമായി കുറയും.
ഈ ബാറ്ററികൾ കൂടുതൽ കാലം നിലനിൽക്കുകയും ലിഥിയം-അയൺ ബാറ്ററിയേക്കാൾ സുരക്ഷിതമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു
പിക്കപ്പ് ട്രക്കുകൾ ഉൾപ്പെടെ വിവിധ വാഹന വിഭാഗങ്ങളിൽ ഓൾ-സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ ഉപയോഗിക്കുമെന്ന് നിസ്സാൻ
സോളിഡ്-സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യ വരുന്നത് ഗ്യാസോലിൻ-പവർ വാഹനങ്ങൾ പോലെ തന്നെ ഇവികൾക്കും അഫോഡബിൾ വില ആക്കുമെന്ന് നിസ്സാൻ പറഞ്ഞു.