ആദ്യ മെയ്ഡ് ഇൻ ഇന്ത്യ വാണിജ്യ വിമാനമായ Dornier പറന്നു തുടങ്ങി
ആദ്യ മെയ്ഡ് ഇൻ ഇന്ത്യ വാണിജ്യ വിമാനമായ Dornier പറന്നു തുടങ്ങി
17 സീറ്റുള്ള Dornier വിമാനത്തിന്റെ നിർമ്മാതാക്കൾ. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ്
അരുണാചൽ പ്രദേശിലെ അഞ്ച് വിദൂര പട്ടണങ്ങളെ അസമിലെ ദിബ്രുഗഡുമായി ബന്ധിപ്പിക്കുന്നതാണ് വിമാനം
Do-228 ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ഏപ്രിൽ 8 നാണ് അലയൻസ് എയറിന് കൈമാറിയത്
സിവിൽ ഓപ്പറേഷനുകൾക്കായി ഇന്ത്യയിൽ നിർമ്മിച്ച വിമാനം പറത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയാണ് അലയൻസ് എയർ.
ഇതുവരെ ഡോർണിയർ 228 വിമാനങ്ങൾ സായുധ സേന മാത്രമാണ് ഉപയോഗിച്ചിരുന്നത്
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നത് സർക്കാരിന്റെ ഉഡാൻ റീജിയണൽ കണക്റ്റിവിറ്റി പദ്ധതിയുടെ ഭാഗമാണ്.
ഉഡാൻ സ്കീമിന് കീഴിൽ 2025 ഓടെ 1,000 എയർ റൂട്ടുകൾ സ്ഥാപിക്കാനും 100 പുതിയ വിമാനത്താവളങ്ങൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നതായി കേന്ദ്രം പറഞ്ഞിരുന്നു
കിഴക്കൻ അരുണാചൽ പ്രദേശിലെ ചൈന, മ്യാൻമർ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിലേക്ക് ഇതോടെ ഗതാഗതം എളുപ്പമാകും.