ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ലക്ഷ്യമിട്ട് ക്ലൗഡ് പാർട്ണർഷിപ്പിന് ഒരുങ്ങി ബിപിസിഎല്ലും മൈക്രോസോഫ്റ്റും.
7 വർഷത്തെ പങ്കാളിത്തത്തിൽ ഇൻഫ്രാസ്ട്രക്ച്ചർ ആസ് എ സർവ്വീസ്, പ്ലാറ്റ്ഫോം ആസ് എ സർവ്വീസ് എന്നീ സേവനങ്ങൾ ക്ലൗഡിലുൾപ്പെടുത്തും.
ഓയിൽ ആന്റ് ഗ്യാസ് വ്യവസായം മെച്ചപ്പെടുത്തുന്നതിന് BPCL ലക്ഷ്യമിടുന്നു.
ബിപിസിഎല്ലിനെ അതിന്റെ ടെക് ആർക്കിടെക്ചർ നവീകരിക്കാൻ മൈക്രോസോഫ്റ്റ് പ്രാപ്തമാക്കും.
മൈക്രോസോഫ്റ്റ് ക്ലൗഡിന്റെ അനന്തസാദ്ധ്യതകളെ പ്രയോജനപ്പെടുത്താനും പങ്കാളിത്തം സഹായിക്കും.
മൈക്രോസോഫ്റ്റ് Azureനെ ഉപയോഗപ്പെടുത്തി IoT സപ്ലൈ ചെയിനുകൾ വികസിപ്പിക്കും.
BPCLന്റെ Project Anubhavന്റെ ഭാഗമായുള്ള ഡിജിറ്റൽ ഫസ്റ്റ് സ്ട്രാറ്റജി പ്രോത്സാഹിപ്പിക്കും.
Urja എന്ന പേരിൽ ഒരു AI പ്ലാറ്റ്ഫോമും BPCL ആരംഭിച്ചിട്ടുണ്ട്.