സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള സോഷ്യൽ കൊമേഴ്സ് സ്റ്റാർട്ടപ്പ് GlowRoad ഏറ്റെടുത്ത് ആമസോൺ
2025ഓടെ 10 ദശലക്ഷം ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യുക എന്നതാണ് ഏറ്റെടുക്കലിലൂടെ ആമസോൺ ലക്ഷ്യമിടുന്നത്
ഏറ്റെടുക്കൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ ഇടപാടിൽ ഗ്ലോറോഡിന്റെ മൂല്യം 75 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടുകൾ
ആമസോൺ, ഇന്ത്യയിൽ ഏറ്റെടുക്കുന്ന ആദ്യത്തെ സോഷ്യൽ കൊമേഴ്സ് സ്റ്റാർട്ടപ്പാണ് GlowRoad
2017-ൽ സ്ഥാപിതമായ GlowRoad 2,000 നഗരങ്ങളിലെ 20,000 പിൻകോഡുകളിലുടനീളം റീസെല്ലർമാരിലൂടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ വിതരണക്കാരെ സഹായിക്കുന്നു
വീട്ടമ്മമാരോ താൽക്കാലിക തൊഴിലാളികളോ വിദ്യാർത്ഥികളോ ആയ റീസെല്ലർമാരിലൂടെ കമ്പനി ടയർ II, III വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
പ്ലാറ്റ്ഫോമിൽ 6 ദശലക്ഷത്തിലധികം റീസെല്ലർമാർ ഉണ്ടെന്ന് GlowRoad അവകാശപ്പെടുന്നു
ഒരു റീസെല്ലർ ഒരു മാസം 100 ഉൽപ്പന്നങ്ങൾ വിൽക്കുകയാണെങ്കിൽ പ്രതിമാസം 20,000 രൂപ വരെ സമ്പാദിക്കാമെന്ന് കമ്പനിയുടെ വെബ്സൈറ്റ് പറയുന്നു
ഡീൽഷെയർ, സിറ്റിമാൾ, YouTube-ന്റെ ഉടമസ്ഥതയിലുള്ള സിംസിം എന്നിവയുമായാണ് മത്സരം