ഇന്ത്യൻ മൂലധന വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇനിഷ്യൽ പബ്ലിക് ഓഫറുമായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ
ഓഫർ സബ്സ്ക്രിപ്ഷൻ മെയ് 4 മുതൽ 9 വരെയാണ്
ഓഫറിന്റെ പ്രൈസ് ബാൻഡ് ഓരോ ഇക്വിറ്റി ഷെയറിനും 902-949 രൂപയായി നിശ്ചയിച്ചിട്ടുണ്ട്
യോഗ്യരായ പോളിസി ഉടമകൾക്ക് 60 രൂപ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യും,റീട്ടെയിൽ നിക്ഷേപകർക്കും ജീവനക്കാർക്കും 45 രൂപ ഡിസ്കൗണ്ട് വാഗ്ദാനം
LIC IPO പൂർണ്ണമായും 221,374,920 ഇക്വിറ്റി ഷെയറുകളുടെ ഓഫർ ഫോർ സെയിൽ ആണ്
3.5 ശതമാനം ഓഹരികൾ ലിക്വിഡേറ്റ് ചെയ്യുന്നതിലൂടെ 21,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്
നിലവിൽ 100 ശതമാനമുളള കേന്ദ്രസർക്കാർ ഓഹരികൾ ഓഫറിന് ശേഷം 96.5 ശതമാനമായി കുറയും
നിക്ഷേപകർക്ക് കുറഞ്ഞത് 15 ഷെയറുകൾക്കും അതിന്റെ ഗുണിതങ്ങൾക്കും വേണ്ടി ലേലം വിളിക്കാം
ഓഹരികളിൽ 1,581,249 യൂണിറ്റുകൾ വരെ ജീവനക്കാർക്കും 22,137,492 വരെ പോളിസി ഉടമകൾക്കുമായി സംവരണം ചെയ്തിട്ടുണ്ട്
നെറ്റ് ഓഫറിന്റെ 50 ശതമാനം ഇൻസ്റ്റിറ്റ്യൂഷണൽ ബയർമാർക്കും 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും ബാക്കി 15 ശതമാനം നോൺ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സിനുമായിരിക്കും
ഒരു റീട്ടെയിൽ നിക്ഷേപകന് 14 ലോട്ടുകൾ അല്ലെങ്കിൽ 210 ഓഹരികൾ വരെ 1,99,290 രൂപയ്ക്ക് അപേക്ഷിക്കാം
റീട്ടെയിൽ നിക്ഷേപകർ, എൽഐസി ജീവനക്കാർ, എൽഐസി പോളിസി ഉടമകൾ എന്നിവർക്കുള്ള പരമാവധി ബിഡ് തുക 2 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്