ഇന്ത്യയിലെ EV തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണവുമായി ഗതാഗത സെക്രട്ടറി ഗിരിധർ അരമണെ
കേടായ സെല്ലുകളും ബാറ്ററി ഡിസൈനുകളുമാണ് EV തീപിടുത്തത്തിന്റെ പ്രധാന കാരണങ്ങൾ
സെല്ലുകളുടെയും ബാറ്ററികളുടെയും ഫംഗ്ഷനൽ സേഫ്റ്റിയിലും ബാറ്ററി പായ്ക്കുകളിലെ സെല്ലുകളുടെ ക്രമീകരണത്തിലും വലിയ മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്നും ഗിരിധർ അരമണെ
ഒല ഇലക്ട്രിക്, ഒകിനാവ സ്കൂട്ടറുകൾക്ക് തീപിടിച്ച സംഭവത്തിൽ അന്വേഷണറിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ DRDO വിദഗ്ധരുൾപ്പെടുന്ന സംഘത്തെ നിയോഗിച്ചിരുന്നു.
ഇതിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, IIT Madras, ARCI എന്നിവിടങ്ങളിലെ വിദഗ്ധരുമുൾപ്പെടുന്നു.
ഒകിനാവ, പ്യുവർ ഇവി, ബൂം മോട്ടോർ എന്നിവയുൾപ്പെടെ ഒൻപത് EV തീപിടുത്തങ്ങളാണ് ഇന്ത്യയിലുണ്ടായത്.
ഗവേഷണ-വികസനവും ബാറ്ററി സുരക്ഷയും കൈകാര്യം ചെയ്യുന്ന ടീമുകളക്കുറിച്ച് വ്യക്തമാക്കാൻ കമ്പനികളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
Ola, Ather ഉൾപ്പെടെ ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിൽ 40ഓളം കമ്പനികൾ ഇന്ത്യയിലുണ്ടെന്ന് ഗതാഗത സെക്രട്ടറി പറഞ്ഞു.
നിർദ്ദേശങ്ങൾ ലംഘിച്ചാൽ കൺസ്യൂമർ നിയമങ്ങളനുസരിച്ചുള്ള നിയമനടപടികൾ നേരിടേണ്ടിവരും.
അത്യാധുനിക ടെസ്റ്റിംഗ് ടെക്നോളജി കൊണ്ടുവരുന്നതിനായി സർക്കാർ ഓട്ടോമോട്ടീവ് വ്യവസായ മാനദണ്ഡങ്ങൾ പരിഷ്കരിക്കുമെന്നും അരമണെ കൂട്ടിച്ചേർത്തു.