ആപ്പിളിനെ മറികടന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി Saudi Aramco
2.42 ട്രില്യൺ ഡോളറാണ് Saudi Arabian national petroleum and natural gas company യുടെ നിലവിലെ മൂല്യം
ഒരു മാസത്തിനിടെ ഓഹരി വിലയിൽ ഇടിവ് നേരിട്ട ആപ്പിളിന്റെ മൂല്യം 2.37 ട്രില്യൺ ഡോളറാണ്.
എണ്ണവില വർധിച്ചതിന്റെ പശ്ചാത്തലത്തിൽ ഓഹരിവിലയിലുണ്ടായ ഉയർച്ചയാണ് അരാംകോയുടെ മൂല്യമുയർത്തിയത്.
നിലവിലുള്ള വിതരണ പ്രതിസന്ധിയും ചൈനയിലെ കോവിഡ് ലോക്ക്ഡൗണും കാരണം ആപ്പിളിന്റെ മൂല്യം ഇനിയും 4 മുതൽ 8 ബില്യൺ ഡോളർ വരെ കുറയുമെന്ന് വിലയിരുത്തുന്നു.
അതേസമയം, 2020-ൽ 49 ബില്യൺ ഡോളർ മൂല്യമുണ്ടായിരുന്ന അരാംകോ, 2021 ആകുമ്പോഴേയ്ക്കും 110 ബില്യൺ ഡോളറിലെത്തിയിരുന്നു.
ഉക്രെയ്‌നിലെ റഷ്യൻ അധിനിവേശം, റഷ്യക്കെതിരായ ഉപരോധം എന്നിവ കാരണം എണ്ണ ഉൽപ്പാദനം ഉയർത്താൻ സൗദി സമ്മർദ്ദത്തിലാണ്.