ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പ്രതീക്ഷ നൽകി ഇന്ത്യ-ഖത്തർ സ്റ്റാർട്ടപ്പ് ബ്രിഡ്ജ്
ഇന്ത്യ-ഖത്തർ സ്റ്റാർട്ടപ്പ് ബ്രിഡ്ജ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തർ ബിസിനസ് ഫോറത്തിൽ ഉദ്ഘാടനം ചെയ്തു
ഇരു രാജ്യങ്ങളുടെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ ബന്ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ പരസ്പരം സഹായിക്കുന്നതിനും ലക്ഷ്യമിടുന്നതാണ് സംയുക്ത സംരംഭം.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള പുതിയ നെറ്റ്‌വർക്കിംഗ് അവസരങ്ങൾക്ക് ഫോറം കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു
പുതിയ ആശയങ്ങളുടെ കൈമാറ്റത്തിനും പുതിയ പങ്കാളിത്തം സൃഷ്ടിക്കുന്നതിനും ഇത് ഒരു വേദിയാകുമെന്നും പ്രതീക്ഷിക്കുന്നു
ഇൻവെസ്റ്റ് ഇന്ത്യയും ഖത്തറിലെ ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ഏജൻസിയും ടു-വേ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണം സംബന്ധിച്ചും ധാരണയിലെത്തി
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യൻ കമ്പനികളിൽ 2 ബില്യൺ ഡോളർ നിക്ഷേപം നടത്തിയിട്ടുണ്ട്
2021-22 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 15 ബില്യൺ ഡോളർ കടന്നിരുന്നു
ഖത്തർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് ഫിക്കി, സിഐഐ, അസോചം എന്നിവ സംയുക്തമായാണ് ഇന്ത്യ-ഖത്തർ ബിസിനസ് ഫോറം സംഘടിപ്പിച്ചത്.