ജർമ്മനി, യുഎഇ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 12 ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. ഊർജം, ഭക്ഷ്യസുരക്ഷ, ഭീകരവാദം, പരിസ്ഥിതി, ജനാധിപത്യം എന്നിങ്ങനെ വിവിധ വിഷയങ്ങളിലാണ് കൂടിക്കാഴ്ച. ജർമ്മൻ ചാൻസലറുടെ ക്ഷണത്തെ തുടർന്നാണ് നരേന്ദ്ര മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. യൂറോപ്പിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ മ്യൂണിക്കിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
യുഎഇ സന്ദർശത്തിൽ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. യുഎഇ മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തും. ഇന്ത്യയെ കൂടാതെ, അർജന്റീന, ഇന്തോനേഷ്യ, സെനഗൽ, ദക്ഷിണാഫ്രിക്ക എന്നിവരെ ഉച്ചകോടിയിൽ അതിഥികളായി ജർമ്മനി ക്ഷണിച്ചിട്ടുണ്ട്.