ഡൽഹി രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്റർ ഇന്ത്യയിൽ ആദ്യമായി ‘മെയ്ഡ്-ഇൻ-ഇന്ത്യ’ സർജിക്കൽ റോബോട്ടിക് സിസ്റ്റം അവതരിപ്പിച്ചു. രണ്ട് പൈലറ്റ് പ്രോജക്റ്റുകൾക്ക് ശേഷം RGCI മെഡിക്കൽ ഡയറക്ടർ സുധീർ റാവലും സംഘവും surgical robot SSI Mantra, ഉപയോഗിച്ച് 26 ശസ്ത്രക്രിയകൾ വിജയകരമായി നടത്തി. സർജിക്കൽ റോബോട്ടിക് സിസ്റ്റം വളരെ കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് ആശുപത്രി അറിയിച്ചു. രാജ്യത്തെ ജനങ്ങൾക്ക് റോബോട്ടിക് സർജറി പ്രാപ്യവും താങ്ങാവുന്നതും ആക്കുകയാണ് ലക്ഷ്യമെന്ന് റോബോട്ട് നിർമ്മിച്ച SS ഇന്നൊവേഷൻസ് ഫൗണ്ടർ സുധീർ പി ശ്രീവാസ്തവ പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ വികസിപ്പിച്ചെടുത്ത SSI Mantra, വളരെ സങ്കീർണ്ണമായ ഓപ്പറേഷനുകൾക്കായി ഉപയോഗിക്കാം.
സർജിക്കൽ റോബോട്ടിക് സിസ്റ്റവുമായി RGCI
SSI Mantra, വളരെ സങ്കീർണ്ണമായ ഓപ്പറേഷനുകൾക്കായി ഉപയോഗിക്കാം
Related Posts
Add A Comment