മനുഷ്യരുടെ വിവിധങ്ങളായ പ്രവർത്തികൾ മൂലം പരിസ്ഥിതിയിൽ വളരെ വലിയ പ്രത്യാഘാതങ്ങളും മാറ്റങ്ങളുമുണ്ടാകുന്നുണ്ട്. ഇത്തരം മാറ്റങ്ങളെ ചെറുക്കണമെങ്കിൽ പ്രകൃതിയ്ക്കായി എന്തെങ്കിലുമൊക്കെ ചെയ്യേണ്ടത് അനിവാര്യമാണ്. അത്തരത്തിൽ പ്രകൃതിസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന 5 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടാം……..
- Phool
ഇന്ത്യയിലെ ആദ്യത്തെ ബയോമെട്രിക്ക് സ്റ്റാർട്ടപ്പും ഫ്രാഗ്രൻസ് വെൽനസ്സ് മോഡലുമാണ് Phool. 2017ൽ എഞ്ചിനീയറിംഗ് ബിരുദധാരികളായ അൻകിത് അഗർവാളും പ്രതീക് കുമാറും ചേർന്ന് കാൺപൂർ ആസ്ഥാനമായാണ് Phool സ്ഥാപിക്കുന്നത്. ഫ്ലവർ റീസൈക്ലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സംരംഭം പ്രവർത്തിക്കുന്നത്. ക്ഷേത്രങ്ങളിൽ നിന്ന് നദികളിലേക്ക് വലിച്ചെറിയുന്ന ഫ്ലവർവേസ്റ്റുപയോഗിച്ച് കമ്പനി ജൈവ വളമടക്കം ഉണ്ടാക്കുന്നു. കാൺപൂരിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ കാശി വിശ്വനാഥ് ഉൾപ്പെടെ മൂന്ന് ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഇത്തരം മാലിന്യങ്ങൾ ശേഖരിച്ച് പ്രതിദിനം 13 ടൺ ഫ്ലവർ വേസ്റ്റും, വിഷ രാസവസ്തുക്കളും നദിയിൽ എത്തുന്നത് ഒഴിവാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് ഈ സ്റ്റാർട്ടപ്പ്. ‘ഫ്ലവർ റീസൈക്ലിംഗ്’ സാങ്കേതികവിദ്യയിലൂടെ ഈ മാലിന്യങ്ങളിൽ നിന്ന് ചാർക്കോൾ, ചന്ദനത്തിരികൾ, സുഗന്ധ എണ്ണകൾ എന്നിവ നിർമ്മിക്കുന്നു. കൂടാതെ, ഐഐടി പിന്തുണയുള്ള സ്റ്റാർട്ടപ്പ് പൂക്കളിൽ നിന്ന് നിർമ്മിച്ച തുകൽ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നുണ്ട്.
2. Banyan Nation
വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് അവയെ പുനരുപയോഗത്തിന് പര്യാപ്തമാക്കുന്ന സ്റ്റാർട്ടപ്പാണ് Banyan Nation. റീസൈക്ലിംഗ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിപണിയിലേക്കുള്ള പോളിയോലിഫിൻ പ്ലാസ്റ്റിക്കുകൾ നിർമ്മിക്കുകയാണ് സംരംഭം പ്രധാനമായും ചെയ്യുന്നത്. മണി വാജിപേയജുലയും രാജ്കിരൺ മദൻഗോപാലും (Mani Vajipeyajula and Rajkiran Madangopal) ചേർന്ന് സ്ഥാപിച്ച ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ്, റീസൈക്ലർമാരിൽ നിന്നും ബിസിനസ്സുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് സാങ്കേതിക അധിഷ്ഠിത പരിഹാരങ്ങൾ പ്രയോജനപ്പെടുത്തുന്നു. മില്ലേനിയം അലയൻസ് ഗ്രാന്റ്, എംബില്യൺ അവാർഡ് എന്നിങ്ങനെ നിരവധി അവാർഡുകൾ ഇതിനോടകം തന്നെ Banyan Nation നേടിയിട്ടുണ്ട്.
3. BluSmart
2019-ൽ ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ച ബ്ലൂസ്മാർട്ട്, ആപ്പ് അടിസ്ഥാനമാക്കിയുള്ള ഓൾ-ഇലക്ട്രിക് റൈഡ്-ഹെയ്ലിംഗ് ബിസിനസ്സാണ്. നിലവിൽ വ്യവസായ ഭീമൻമാരായ Ola, Uber എന്നിവയുമായി മത്സരിക്കുകയാണ് ഈ ഇന്ത്യൻ കമ്പനി. Anmol Jaggi, Punit Goyal എന്നിവർ ചേർന്ന് തുടക്കമിട്ട സ്റ്റാർട്ടപ്പ്, അടുത്തിടെ നടത്തിയ ഫണ്ടിംഗ് റൗണ്ടിൽ 25 ദശലക്ഷം യുഎസ് ഡോളർ, ഏകദേശം 194 കോടി രൂപ സമാഹരിച്ചിരുന്നു. 5,000-ലധികം EV-കളിലേക്ക് തങ്ങളുടെ ഓൾ-ഇലക്ട്രിക് റൈഡ്-ഹെയ്ലിംഗ് ഫ്ലീറ്റ് വർദ്ധിപ്പിക്കുന്നതിനും ഡൽഹി-എൻസിആറിലുടനീളം EV സൂപ്പർഹബുകളുടെ ശൃംഖല വിപുലീകരിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാനാണ് BluSmart പദ്ധതിയിടുന്നത്.
4. ZunRoof
മികച്ച ഓൺ-ഗ്രിഡ് സോളാർ സൊല്യൂഷനുകൾ നൽകുന്ന ZunRoof, ഇന്ത്യയിലെ ഒരു പ്രമുഖ സോളാർ എനർജി സ്റ്റാർട്ടപ്പാണ്. അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവിടങ്ങളിൽ 1000 സോളാർ റൂഫ്ടോപ്പുകൾ സ്ഥാപിച്ച് റെസിഡൻഷ്യൽ സോളാർ സെഗ്മെന്റിൽ വിജയം നേടുകയാണ്.
നിലവിൽ ഡൽഹി എൻസിആർ മേഖലയിലെ പ്രവർത്തിക്കുകയാണ് സ്റ്റാർട്ടപ്പ്.
5. Ather Energy
തരുൺ മേത്തയും സ്വപ്നിൽ ജെയിനും ചേർന്ന് 2013-ൽ സ്ഥാപിച്ച ഒരു ഇന്ത്യൻ ഇലക്ട്രിക് വാഹന കമ്പനിയാണ് Ather Energy. Ather 450X, Ather 450 പ്ലസ് എന്നിങ്ങനെ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ബാംഗ്ലൂർ ആസ്ഥാനമായി കമ്പനി നിർമ്മിക്കുന്നുണ്ട്. കൂടാതെ, ആതർ ഗ്രിഡ് എന്ന പേരിൽ രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്ന ഇൻഫ്രാസ്ട്രക്ചറും ഇത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ഇലക്ട്രിക് വാഹന കമ്പനിയായ HDFC ബാങ്ക്, IDFC ഫസ്റ്റ് ബാങ്ക് എന്നിവയുമായി സഹകരിച്ച് ഈ വർഷം ആദ്യം ഇ-സ്കൂട്ടറുകൾക്ക് റീട്ടെയിൽ ഫിനാൻസും സ്റ്റാർട്ടപ്പ് വാഗ്ദാനം ചെയ്തിരുന്നു.