കഴിഞ്ഞ 6 വർഷത്തിനിടെ സ്റ്റാർട്ടപ്പുകൾ ഇന്ത്യയിൽ 7.68 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. 1.46 ലക്ഷത്തിലധികം തൊഴിലവസരങ്ങളുമായി മഹാരാഷ്ട്ര ഒന്നാമതെത്തിയപ്പോൾ ടെക് ഹബ്ബായ ബെംഗളൂരുവുമായി കർണാടക 1.03 ലക്ഷത്തിലധികം തൊഴിലവസരങ്ങളുമായി രണ്ടാം സ്ഥാനത്താണ്.87,643 ജോലികളുമായി ഡൽഹി മൂന്നാം സ്ഥാനത്തും 67,694 ജോലിയുള്ള ഉത്തർപ്രദേശുമാണ് തൊട്ടുപിന്നിൽ.സ്റ്റാർട്ടപ്പ് ഇന്ത്യ പ്രോഗ്രാം ആരംഭിച്ച 2016 ജനുവരി മുതൽ 2022 ജൂൺ 30 വരെയുള്ള കാലയളവിലെ കണക്കാണിത്.കഴിഞ്ഞ ആറ് വർഷത്തിനിടെ രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ, മഹാരാഷ്ട്ര വീണ്ടും ഒന്നാം സ്ഥാനത്ത് 13,519. കർണാടക 8,881, ഡൽഹി 8,636, ഉത്തർപ്രദേശ് 6,654 എന്നിങ്ങനെയാണ് അടുത്ത സ്ഥാനങ്ങൾ. ഈ വർഷം ആദ്യം പുറത്തിറക്കിയ സാമ്പത്തിക സർവേ 2022 കാണിക്കുന്നത് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കൂടുതൽ സ്റ്റാർട്ടപ്പുകളെ ചേർത്തുകൊണ്ട് ഡൽഹി ഇന്ത്യയുടെ സ്റ്റാർട്ടപ്പ് തലസ്ഥാനമായി മാറി എന്നാണ്.2019 ഏപ്രിലിനും 2021 ഡിസംബറിനുമിടയിൽ ഡൽഹി 5,000 അംഗീകൃത സ്റ്റാർട്ടപ്പുകൾ ചേർത്തപ്പോൾ, ബെംഗളൂരു 4,514 എണ്ണം ചേർത്തതായി സർവേ പറയുന്നു. ഏറ്റവും കൂടുതൽ അംഗീകൃത സ്റ്റാർട്ടപ്പുകൾ ഉള്ളത് മഹാരാഷ്ട്രയിലാണ് – 11,308. 2021-ൽ, മുൻ വർഷങ്ങളെ അപേക്ഷിച്ച് യുകെയെ യൂണികോണുകളിൽ മറികടന്ന് ഇന്ത്യ മൂന്നാം സ്ഥാനത്തെത്തി. യുഎസും ചൈനയുമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്.
തൊഴിലവസരങ്ങളുമായി സ്റ്റാർട്ടപ്പുകൾ
മഹാരാഷ്ട്ര ഒന്നാമതും കർണാടക രണ്ടാമതും
Related Posts
Add A Comment