Volvo XC40 റീചാർജ് e-SUV ഇന്ത്യയിൽ അവതരിപ്പിച്ചു.55.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് XC40 റീചാർജ് വോൾവോ പുറത്തിറക്കിയിരിക്കുന്നത്. ഈ സ്വീഡിഷ് ലക്ഷ്വറി ഇലക്ട്രിക് SUV ബെംഗളൂരുവിനടുത്തുള്ള കമ്പനി പ്ലാന്റിലാണ് അസംബിൾ ചെയ്‌തിരിക്കുന്നത്. ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന ആദ്യത്തെ ആഡംബര ഇലക്ട്രിക് വാഹനമാണിത്.ഒറ്റ ചാർജിന് 418 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.402 bhp കരുത്തും 660 Nm പീക്ക് ടോർക്കും നൽകുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇതിന് കരുത്തേകുന്നത്.കോംപാക്റ്റ് മോഡുലാർ ആർക്കിടെക്ചർ (CMA) പ്ലാറ്റ്‌ഫോമിലാണ് പുതിയ വോൾവോ XC40 വരുന്നത്4.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന്100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഇലക്ട്രിക് എസ്‌യുവിക്ക് കഴിയുമെന്ന് കമ്പനി പറയുന്നു.150kW DC ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ വെറും 40 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാൻ കഴിയും.കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ്, ADAS മുതലായവയുള്ള പുതിയ ആൻഡ്രോയിഡ് അധിഷ്ഠിത ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇ-എസ് യു വിക്ക്. വോൾവോയുടെ പ്രീമിയം ഇലക്ട്രിക് എസ്‌യുവി MINI Cooper SE, Kia EV6, Audi e-tron, BMW i4 മുതലായവയുമായി മത്സരിക്കും.
Volvo XC40 റീചാർജ് e-SUV ഇന്ത്യയിൽ
55.90 ലക്ഷം രൂപ എക്‌സ്‌ഷോറൂം വില
Related Posts
Add A Comment