ജിയോ – ബിപിയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ ലീഡിങ് ഇലക്ട്രിക്ക് സ്കൂട്ടർ കമ്പനിയായ ഹീറോ ഇലക്ട്രിക്ക്. ഇന്ത്യയിലെ ഹീറോ ഇലക്ട്രിക്ക് ഉപഭോക്താക്കൾക്ക് ഈ പങ്കാളിത്തം വഴി ലഭ്യമാകുന്നത്, Jio-bp സ്റ്റേഷനുകളിൽ നിന്ന് ചാർജ് ചെയ്യാനും ബാറ്ററി മാറാനുമുള്ള അവസരമാണ്. ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജ് തീർന്ന ബാറ്ററി അതിവേഗം മാറ്റി ഘടിപ്പുന്ന സ്വാപ്പിങ് രീതി ചാർജിങ് ടൈം ലാഭിക്കാൻ സഹായിക്കും. ജിയോ – ബിപിക്കു പൾസ് ബ്രാൻഡിന്റെ കീഴിൽ രാജ്യത്തുടനീളം സ്റ്റേഷനുകളുണ്ട്. ഉപയോക്താക്കൾക്ക് സ്റ്റേഷൻ കണ്ടുപിടിക്കാൻ Jio-bp pulse ആപ്പിലൂടെ സാധിക്കും. കസ്റ്റമേഴ്സിന്റെ തടസ്സമില്ലാത്ത യാത്രയാണ് പ്രധാനമെന്ന് ഹീറോ അധികൃതർ പറഞ്ഞു. ഈ കൂട്ടുകെട്ടിലൂടെ ഇന്ത്യൻ മാർക്കറ്റിലെ ഉപഭോക്താക്കൾക്ക് മികച്ച അനുഭവം ഉണ്ടാക്കണമെന്നാണ് ആഗ്രഹം.. ഇന്ത്യയിൽ 750 ഔട്ലെറ്റുകളിലായി നാലര ലക്ഷം ഇലക്ട്രിക് ടൂ വീലറുകളാണ് ഹീറോ വിറ്റിട്ടുള്ളത്. രാജ്യത്തെ ഇലക്ട്രിക്ക് വണ്ടികളുടെ വളർച്ചയെ ഈ കൂട്ടായ്മ വേഗത്തിലാക്കുമെന്നും അതിലൂടെ ഇന്ത്യയുടെ E-mobility സെക്ടറിന്റെ പരിവർത്തനമാണ് കമ്പനിയുടെ ലക്ഷ്യമെന്നും ഹീറോ പറഞ്ഞു.
Hero Electric is partnering with Jio-bp to provide EV charging and battery swapping solutions.Jio-bp is a joint venture between Mukesh Ambani-led Reliance Industriesand British oil giant BP.The partnership will allow the automaker’s customers access to the latter’s charging and battery swapping infrastructure.