ഇന്ത്യൻ പരസ്യദാതാക്കൾക്ക് പലിശയില്ലാത്ത EMI പ്ലാൻ ലോഞ്ച് ചെയ്ത് Meta. ഇത്തരത്തിൽ ഒരു പദ്ധതി ആദ്യമായിട്ട് കൊണ്ടുവരുന്നത് ഇന്ത്യയിലാണ്. രാജ്യത്തെ ചെറിയ ബിസിനസ്സുകൾക്ക് സാമ്പത്തികമായ കൈത്താങ്ങ് എന്ന രീതിയിലാണ് No Cost EMI പ്ലാൻ ലോഞ്ച് ചെയ്തത്. ഇതിലൂടെ, പരസ്യദാതാക്കൾ മൂന്നു മാസത്തോളം Meta ക്കു EMI മാത്രം നൽകിയാൽ മതിയാകും. ഈ മാസങ്ങളിൽ ബാങ്കിലടക്കാനുള്ള പലിശ മെറ്റാ വഹിക്കും. പുതിയതും വളരുന്നതുമായ ബിസിനസ്സുകൾക്ക് പ്രവർത്തിക്കാനുള്ള മൂലധനം എന്നും ഒരു ആശങ്കയാണെന്നും Meta VP അജിത് മോഹൻ പറഞ്ഞു. Meta യുടെ പലിശരഹിത EMI ബില്ലിംഗ് ഉപയോഗിച്ച്, പരസ്യദാതാക്കൾക്ക് 3,200 രൂപയ്ക്കും 5,00,000 രൂപയ്ക്കും ഇടയിലുള്ള ഏത് തുകയും EMI യിലേക്ക് മാറ്റുവാൻ തിരഞ്ഞെടുക്കാൻ സാധിക്കും. ഇതുകൂടാതെ ആക്റ്റീവ് ആയിട്ടുള്ള പരസ്യദാതാക്കൾക്ക് 24 മണിക്കൂർ ചാറ്റ് സപ്പോർട്ട് സിസ്റ്റവും പ്ലാറ്റഫോമിൽ ഒരുക്കുകയാണെന്ന് കഴിഞ്ഞ ദിവസം അജിത് മോഹൻ പറഞ്ഞിരുന്നു.
Meta announced no cost EMI plan for small businesses in India . This would be a new financial support feature to ease cash flows for small businesses, especially for advertisers.