ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ INS Vikrant പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷൻ ചെയ്തു. രാജ്യം പുതിയൊരു സൂര്യോദയത്തിന് സാക്ഷിയാകുന്നുവെന്ന് കമ്മിഷനിങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണ് ഐഎൻഎസ് വിക്രാന്ത്. ഒരു ലക്ഷ്യവും അസാധ്യമല്ലെന്നു വിക്രാന്ത് തെളിയച്ചതായും പ്രധാനമന്ത്രി പറഞ്ഞു.ഐഎൻഎസ് വിക്രാന്ത് സ്വയംപര്യാപ്തതയുടെ പ്രതീകമാണെന്നും രാജ്യത്തിനു മുതൽക്കൂട്ടാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.ഇന്ത്യയുടെ സമുദ്രചരിത്രത്തിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. ഇതോടെ, തദ്ദേശീയമായി ഒരു വിമാനവാഹിനിക്കപ്പൽ രൂപകൽപന ചെയ്യാനും നിർമ്മിക്കാനും കഴിവുള്ള തിരഞ്ഞെടുത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേർന്നു. 20,000 കോടി രൂപ ചെലവിലാണ് കാരിയർ നിർമ്മിച്ചിരിക്കുന്നത്. അത്യാധുനിക ലൈറ്റ് ഹെലികോപ്റ്ററുകൾ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ എന്നിവയ്ക്കൊപ്പം ഫൈറ്റർ ജെറ്റുകൾ, മൾട്ടി റോൾ ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടെ 30 വിമാനങ്ങളുളള എയർ വിംഗ് പ്രവർത്തിപ്പിക്കാൻ കഴിയും.
Related Posts
Add A Comment