കോടിക്കണക്കിനു രൂപയുടെ ഫണ്ട് ഉയർത്താൻ ഒരുങ്ങുകയാണ് Byju’s. ഒരാഴ്ച കൊണ്ട് 3,900 കോടി രൂപ ഉയർത്താനാണ് 23 ബില്ല്യൺ ഡോളർ മൂല്യമുള്ള കമ്പനിയുടെ നീക്കം. US കേന്ദ്രീകരിച്ചുള്ള കമ്പനിയുടെ കൈവശത്തിനായി ഫണ്ട് വിനിയോഗിക്കാനാണ് കമ്പനിയുടെ പുതിയ പദ്ധതി എന്ന് PTI റിപ്പോർട്ട് . അമേരിക്കയിലുള്ള കമ്പനിയുടെ വളർച്ചയാണ് ഇതിനു പിന്നിലെ ഉദ്ദേശം. ഇതിനെക്കുറിച്ച് അബു ദാബിയിലെയും ഖത്തറിലെയും സാമ്പത്തിക ഏജൻസികളുമായി ബൈജൂസ് CEO രവീന്ദ്രൻ ബൈജു സംവദിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുഎസിലുലുള്ള റീഡിങ് പ്ലാറ്റ്‌ഫോമായ എപിക്കും കോഡിങ് സൈറ്റ് ആയ ടിങ്കറും Byju’s 700 മില്ല്യൺ ഡോളറിനു കൈവശപ്പെടുത്തിയിട്ടുണ്ട്. 2020 -21 ലാണ് കമ്പനി 100 ബില്ല്യൺ ഡോളർ മൂല്യത്തിലെത്തിയത്. 120 രാജ്യങ്ങളിൽ കമ്പനിയുടെ സാന്നിധ്യമുണ്ടെന്നും 7.5 മില്യൺ പെയ്ഡ് ഉപയോക്താക്കളുണ്ടെന്നുമാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
Related Posts
Add A Comment