സീരീസ്-ബി ഫണ്ടിംഗ് റൗണ്ടിൽ 403 കോടി രൂപ സമാഹരിച്ച് തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെയ്സ് ടെക്ക് സ്റ്റാർട്ടപ്പ് സ്കൈറൂട്ട്.
ഒരു ഇന്ത്യൻ സ്പെയ്സ് ടെക്ക് സ്റ്റാർട്ടപ്പ് അടുത്തകാലത്ത് നേടിയതിൽവച്ച് ഏറ്റവും ഉയർന്ന ധനസമാഹരണമാണിത്.
സിംഗപ്പൂർ ആസ്ഥാനമായുള്ള ദീർഘകാല നിക്ഷേപ സ്ഥാപനമായ ജിഐസിയുടെ നേതൃത്വത്തിലായിരുന്നു ഫണ്ടിംഗ് റൗണ്ട്.
കമ്പനിയുടെ വിക്ഷേപണ വാഹനശേഷി വർദ്ധിപ്പിക്കാൻ ഫണ്ട് വിനിയോഗിക്കും.
200 അംഗങ്ങളുൾക്കൊള്ളുന്ന കമ്പനി, നിലവിൽ വിക്രം സീരീസ് വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ്.
ഇന്ത്യൻ സ്പേസ് പ്രോഗ്രാമിന് തുടക്കമിട്ട ഡോ. വിക്രം സാരാഭായിയുടെ പേരിലുള്ള വിക്ഷേപണ വാഹനമാണ് വിക്രം സീരീസ്
ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) 800 കിലോഗ്രാം പേലോഡുകൾ വഹിക്കാൻ വിക്രം സീരീസ് റോക്കറ്റുകൾക്ക് കഴിയും.
മുൻ ഐഎസ്ആർഒ എഞ്ചിനീയർമാരായ പവൻ കുമാർ ചന്ദനയും, നാഗ ഭാരത് ഡാകയും ചേർന്ന് 2018ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് സ്കൈറൂട്ട്.
