ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-കുവൈറ്റ് സംയുക്ത പ്രതിരോധ സമിതിയുടെ (ജെ.ഡി.സി) ആദ്യ യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ശക്തമാക്കാൻ ധാരണയായി. പരിശീലനം, സൈനികാഭ്യാസങ്ങൾ, പ്രതിരോധ വ്യവസായം, ഗവേഷണ വികസനം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനാണ് തീരുമാനം.

2024 ഡിസംബറിൽ പ്രധാനമന്ത്രി മോദി കുവൈറ്റ് സന്ദർശിച്ച വേളയിൽ ഒപ്പുവെച്ച പ്രതിരോധ സഹകരണ കരാറിലെ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് ഈ ആദ്യ യോഗം. ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദും കുവൈറ്റ് പ്രതിനിധി സംഘത്തലവൻ ബ്രിഗേഡിയർ ജനറൽ റീദ് അൽസക്റാനും ചേർന്നാണ് യോഗത്തിന് അധ്യക്ഷത വഹിച്ചത്.
സന്ദർശനത്തിന്റെ ഭാഗമായി കുവൈറ്റ് പ്രതിനിധി സംഘം ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ഇന്ത്യൻ പ്രതിരോധ വ്യവസായ പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തു. ദീർഘകാലമായുള്ള ചരിത്രപരമായ ബന്ധത്തിന് പുറമെ, ഇന്ത്യ-കുവൈറ്റ് നയതന്ത്രബന്ധം കൂടുതൽ ശക്തമായ തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ ഈ കൂടിക്കാഴ്ച സഹായിക്കും.
India and Kuwait hold the inaugural Joint Defence Committee meeting in New Delhi to strengthen military training, joint exercises, and defense industry ties
