Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ബയോകോണിന്റെ അമരത്തേക്ക് ക്ലെയർ മജുംദാർ

7 May 2026

വർഷം 100 ‘ഗോൾഡൻ വിസകൾ’ ലക്ഷ്യമിട്ട് മൗറീഷ്യസ്

7 May 2026

കൽക്കരിയിൽ നിന്ന് അമോണിയം നൈട്രേറ്റ്, വൻ കരാർ നേടി L&T

6 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കൂവപ്പൊടിയിലൂടെ ക്ലിക്കായി ഇവർ
Agritech

കൂവപ്പൊടിയിലൂടെ ക്ലിക്കായി ഇവർ

DeepthiBy Deepthi9 September 2022Updated:28 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp
പിണവൂർകുടിയിൽ സംരംഭം തുടങ്ങിയ 5 ആദിവാസി സ്ത്രീകൾ  

കൂവയെക്കുറിച്ച് അറിയാത്ത മലയാളികളുണ്ടോ?

മലയാളികൾ മാത്രമല്ല, ഇംഗ്ലീഷിൽ ആരോറൂട്ട് എന്ന പേരിൽ വിളിക്കുന്ന കൂവയുടെ ആരാധകർ അങ്ങ് അയൽനാടുകളിലുമുണ്ട്.

കൂവ അരച്ചെടുത്ത് കൂവപ്പൊടിയാക്കി അതിൽ നിന്ന് മികച്ച വരുമാനം നേടുന്ന ഒരു സംരംഭത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. പേര് വിന്റർഗ്രീൻ. എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിലുള്ള പിണവൂർകുടിയിൽ 5 ട്രൈബൽ സ്ത്രീകൾ ചേർന്ന് ആരംഭിച്ച സംരംഭം. 2018 ജനുവരിയിൽ മേഖലയിലെ കുടുംബശ്രീ യൂണിറ്റിന്റെ പൂർണ്ണ പിന്തുണയോടെയാണ് വിന്റർഗ്രീനിന് തുടക്കമിട്ടത്. സംസ്ഥാന സർക്കാരിന്റെ പട്ടികവർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി, ട്രൈബൽ മേഖലയിലെ വനിതകൾക്ക് ഉപജീവനം ഉറപ്പുവരുത്തുക ലക്ഷ്യമിട്ട് ആരംഭിച്ചതാണ് വിന്റർഗ്രീൻ. സ്വന്തമായി കൃഷി ചെയ്യുന്നവയും പ്രാദേശികമായി ശേഖരിക്കുന്നതുമായ കൂവയാണ് മൂല്യവർദ്ധിത ഉൽപന്നമാക്കി മാറ്റുന്നത്. തുടക്കത്തിൽ യന്ത്ര സഹായമില്ലാതെയാണ് യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉത്പാദനം ശ്രമകരമായിരുന്നു. പിന്നീട് 2021ൽ കുടുംബശ്രീ ജില്ലാ മിഷൻ വഴി ഇവർക്ക് കൂവ അരയ്ക്കുന്നതിനുള്ള യന്ത്രം ലഭിച്ചു. അതോടെ ഉത്പാദനം കൂട്ടി. പിണവൂർകുടിയിൽ വാടക മുറിയിലാണ് യൂണിറ്റിന്റെ പ്രവർത്തനം. തികച്ചും പരമ്പരാഗതമായ രീതിയിൽ തന്നെ കൂവപ്പൊടി ഉൽപാദിപ്പിക്കുന്നു എന്നതിനാൽ 100 ശതമാനം ഗുണമേന്മയും ഇവർ ഉറപ്പു നൽകുന്നു.

കൂവപ്പൊടിയിലെത്തിയ വഴി

കുട്ടമ്പുഴയിൽ ഒരു സംരംഭക യൂണിറ്റ് ആരംഭിക്കാൻ പദ്ധതിയിട്ടപ്പോൾ തന്നെ ഈ മേഖലയിൽ ഏറ്റവും എളുപ്പത്തിൽ ലഭ്യമാകുന്നതെന്ത് എന്ന ചിന്തയാണ് ആദ്യമുണ്ടായത്. അങ്ങനെ പോഷകഗുണമുള്ള കൂവപ്പൊടി നിർമ്മാണം എന്ന ആശയത്തിലേക്കെത്തി. പിന്നീട് അയൽക്കൂട്ടത്തിൽ നിന്നും സംരംഭത്തിൽ ചേരാൻ താൽപ്പര്യമുള്ള 5 സ്ത്രീകളെ തെരഞ്ഞെടുത്തു. അങ്ങനെയാണ് വിന്റർഗ്രീനിന്റെ ജനനം. മുഖ്യധാരയിലേക്ക് കടന്നുവരാൻ വിമുഖത കാണിക്കുന്ന ട്രൈബൽ സ്ത്രീകളെ അവരുടെ വീട്ടുപരിസരത്തു തന്നെയുള്ള കൂവയിലൂടെ സ്വന്തമായി വരുമാനം നേടാൻ സഹായിക്കുകയെന്ന ലക്ഷ്യവും നിറവേറ്റുകയാണ് വിന്റർഗ്രീൻ. വർഷത്തിൽ ഒരിക്കലാണ് കൂവ വിളവെടുക്കുന്നത്. ആ സമയത്ത്‌ ഉത്പാദനത്തിനാവശ്യമായ കൂവ പ്രദേശത്തെ കർഷകരിൽ നിന്ന് ഇവർ വാങ്ങും. ചെറിയ തോതിൽ സ്വന്തമായും ഇവർ കൂവ കൃഷി ചെയ്തു വരുന്നു. അങ്ങനെ സംഭരിക്കുന്ന കൂവ അരച്ച് ഉണക്കി പൊടിയാക്കും. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഉൽപ്പാദനം നടക്കുന്നത്.

പാക്കേജിംഗും വിപണനവും

ആദ്യഘട്ടത്തിൽ സാധാരണ രീതിയിലുള്ള പാക്കേജിംഗ് ആയിരുന്നത് പിന്നീട് ബ്രാൻഡിംഗിലേക്കും, മികച്ച പാക്കിംഗിലേയ്ക്കും മാറി. വിന്റർഗ്രീൻ കൂവപ്പൊടി നൂറ് ഗ്രാമിന്റെ ഒരു പാക്കറ്റിന് 120 രൂപയാണ് വില. കുട്ടമ്പുഴയിലെ കുടുംബശ്രീയുടെ പീടിക ഔട്ട്ലെറ്റ്, കോലഞ്ചേരിയിലുള്ള കുടുംബശ്രീ ജില്ലാ ബസാർ എന്നിവ വഴിയാണ് പ്രധാനമായും വിപണനം നടത്തുന്നത്. കൂടാതെ കുട്ടമ്പുഴ, മാമലക്കണ്ടം തുടങ്ങിയ ഇടങ്ങളിലെത്തുന്ന വിനോദസഞ്ചാരികളിൽ പലരും കേട്ടറിഞ്ഞ്, യൂണിറ്റ് തേടിയെത്തിയും ഉൽപ്പന്നം വാങ്ങുന്നുണ്ട്.

banner business India startups Tribal Entrepreneurship Development tribal villages Women Women empowerment women entrepreneur women entrepreneurs women entrepreneurship Women in Business women startup Women Startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Deepthi

Related Posts

ബയോകോണിന്റെ അമരത്തേക്ക് ക്ലെയർ മജുംദാർ

7 May 2026

വർഷം 100 ‘ഗോൾഡൻ വിസകൾ’ ലക്ഷ്യമിട്ട് മൗറീഷ്യസ്

7 May 2026

കൽക്കരിയിൽ നിന്ന് അമോണിയം നൈട്രേറ്റ്, വൻ കരാർ നേടി L&T

6 May 2026

റിലയൻസ് റിഫൈനറി യൂണിറ്റുകൾ അടച്ചിടുന്നു

6 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ബയോകോണിന്റെ അമരത്തേക്ക് ക്ലെയർ മജുംദാർ
  • വർഷം 100 ‘ഗോൾഡൻ വിസകൾ’ ലക്ഷ്യമിട്ട് മൗറീഷ്യസ്
  • കൽക്കരിയിൽ നിന്ന് അമോണിയം നൈട്രേറ്റ്, വൻ കരാർ നേടി L&T
  • റിലയൻസ് റിഫൈനറി യൂണിറ്റുകൾ അടച്ചിടുന്നു
  • ഗിഫ്റ്റ് സിറ്റി ആഗോള സാമ്പത്തിക കേന്ദ്രമാകുന്നു

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ബയോകോണിന്റെ അമരത്തേക്ക് ക്ലെയർ മജുംദാർ
  • വർഷം 100 ‘ഗോൾഡൻ വിസകൾ’ ലക്ഷ്യമിട്ട് മൗറീഷ്യസ്
  • കൽക്കരിയിൽ നിന്ന് അമോണിയം നൈട്രേറ്റ്, വൻ കരാർ നേടി L&T
  • റിലയൻസ് റിഫൈനറി യൂണിറ്റുകൾ അടച്ചിടുന്നു
  • ഗിഫ്റ്റ് സിറ്റി ആഗോള സാമ്പത്തിക കേന്ദ്രമാകുന്നു
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil