സർക്കാർ ഇലക്ട്രിക് ഹൈവേകൾ നിർമിക്കുന്നതിനുളള പദ്ധതികളിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. സോളാർ എനർജി വഴി ഊർജജം നൽകുന്ന ഇലക്ട്രിക് ഹൈവേകളാണ് പദ്ധതിയിടുന്നത്. ഇത് ഓടുമ്പോൾ തന്നെ ഹെവി ഡ്യൂട്ടി ട്രക്കുകളും ബസുകളും ചാർജുചെയ്യുന്നത് സുഗമമാക്കും. രാജ്യത്തെ ടോൾ പ്ലാസകളും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സർക്കാർ പ്രോത്സാഹനം നൽകുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഓവർഹെഡ് പവർ ലൈനുകളിലൂടെ ഉൾപ്പെടെ വൈദ്യുതി നൽകുന്ന റോഡിനെയാണ് ഇലക്ട്രിക് ഹൈവേയെന്ന് പൊതുവെ സൂചിപ്പിക്കുന്നത്.ഇലക്ട്രിക് മൊബിലിറ്റിക്കായി സൗരോർജ്ജവും കാറ്റും അടിസ്ഥാനമാക്കിയുള്ള ചാർജിംഗ് സംവിധാനങ്ങളെ സർക്കാർ പിന്തുണയ്ക്കുന്നുണ്ടെന്ന് ഗഡ്കരി പറഞ്ഞു.
പ്രധാന ഗതാഗത മാർഗങ്ങളിൽ റോഡ് മന്ത്രാലയം റൂട്ട് ഒപ്റ്റിമൈസേഷൻ നടത്തിയിട്ടുണ്ടെന്നും പുതിയ അലൈൻമെന്റ് രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.26 ഗ്രീൻഫീൽഡ് എക്സ്പ്രസ് വേകൾ നിർമ്മിക്കുന്നുണ്ട്. PM Gati Shakti Master Plan വന്നതോടെ പദ്ധതികൾക്ക് അതിവേഗ ക്ലിയറൻസ് ലഭിക്കുമെന്നും അത് ലോജിസ്റ്റിക് ചെലവുകൾ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.ദേശീയ പാതയോരങ്ങളിൽ 3 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും ഹൈവേകളുടെ നിർമ്മാണത്തിലും വിപുലീകരണത്തിലും സർക്കാർ വൃക്ഷത്തൈ നടീലും പ്രോത്സാഹിപ്പിക്കു ന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Nitin Gadkari, the Union minister for roads and highways, said that the government is planning to build solar-powered electric highways that will make it easier to charge large trucks and buses. In remarks at a gathering hosted by the Indo-American Chamber of Commerce (IACC), Gadkari reaffirmed the government’s intention to build an electric public transportation system in India.